ഐശ്വര്യത്തിന്റെയും സമ്പല്‍ സമൃദ്ധിയുടെയും നിറവില്‍ വീണ്ടുമൊരു തിരുവോണപ്പുലരി കൂടി. മലയാളിക്ക് ഓണമെന്നാല്‍ എന്നും ഒരു ഗൃഹാതുരത്വ നിറവുള്ള ഓര്‍മ്മയാണ്. ഒത്തുചേരലുകളും ആഘോഷങ്ങളും ഒക്കെയായി ഒരു സന്തോഷക്കാലം. ഈ വര്‍ഷം ഓഗസ്റ്റ് 28നാണ് ഒന്നാം ഓണം വരുുന്നത്. ഓഗസ്റ്റ് 31ന് ചടങ്ങുകള്‍ അവസാനിക്കും. ഓഗസ്റ്റ് 29നാണ് തിരുവോണം. മൂന്നാം ഓണം ഓഗസ്റ്റ് 30നും, നാലാം ഓണം ഓഗസ്റ്റ് 31നുമാണ്. മലയാളികള്‍. അസുര ചക്രവര്‍ത്തി മഹാബലി തന്റെ പ്രിയപ്പെട്ട പ്രജകളെ കാണാന്‍ എത്തുന്ന ദിവസമാണ് തിരുവോണമെന്നാണ് വിശ്വാസം. തിരുവോണ നാളില്‍ പ്രജകളെ കാണാനെത്തുന്ന മഹാബലിയെ സ്വീകരിക്കുന്നതിനായാണ് പൂക്കളം ഒരുക്കിയിരുന്നതെന്നാണ് ഐതീഹ്യം.
കേരളവോയ്‌സിന്റെ എല്ലാ പ്രിയപ്പെട്ട പ്രേക്ഷകർക്കും…ഐശ്വര്യത്തിന്റെയും സമ്പല്‍ സമൃദ്ധിയുടെയും നിറവില്‍ ഹൃദയം നിറഞ്ഞ ഓണാശംസകള്‍….













