Home യൂറോപ്പ് അ​ഭി​ഷേ​കാ​ഗ്നി ബൈ​ബി​ൾ ക​ൺ​വ​ൻ​ഷ​ൻ ശ​നി​യാ​ഴ്ച ​ഡ​ബ്ലി​നി​ൽ

അ​ഭി​ഷേ​കാ​ഗ്നി ബൈ​ബി​ൾ ക​ൺ​വ​ൻ​ഷ​ൻ ശ​നി​യാ​ഴ്ച ​ഡ​ബ്ലി​നി​ൽ

19
0

ഡ​ബ്ലി​ൻ: നാ​ലാം ശ​നി​യാ​ഴ്ച​ക​ളി​ൽ ഡ​ബ്ലി​നി​ൽ ന​ട​ന്നു​വ​രു​ന്ന അ​ഭി​ഷേ​കാ​ഗ്നി ബൈ​ബി​ൾ ക​ൺ​വ​ൻ​ഷ​ൻ (മ​ല​യാ​ളം) ശ​നി​യാ​ഴ്ച ബ്യൂ​മൗ​ണ്ടി​ലെ ബ്ലെ​സ​ഡ് മാ​ർ​ഗ​ര​റ്റ് ബോ​ൾ ദേ​വാ​ല​യ​ത്തി​ൽ രാ​വി​ലെ 11 മു​ത​ൽ വൈ​കു​ന്നേ​രം 4.30 വ​രെ ന​ട​ക്കും. ഫാ. ​സേ​വ്യ​ർ ഖാ​ൻ വ​ട്ടാ​യി​ലി​ലൂ​ടെ പ​രി​ശു​ദ്ധാ​ത്മാ​വി​ന്‍റെ പ്രേ​ര​ണ​യി​ൽ രൂ​പം കൊ​ണ്ട അ​ഭി​ഷേ​കാ​ഗ്നി കാതോലിക് മിനിസ്‌ട്രി (എഎഫ്സിഎം) ആ​ണ് ഡ​ബ്ലി​നി​ലെ ബൈ​ബി​ൾ ക​ൺ​വ​ൻ​ഷ​ന് നേ​തൃ​ത്വം ന​ൽ​കു​ന്ന​ത്. അ​നേ​ക​രു​ടെ ജീ​വി​ത​ത്തി​ൽ വി​ശ്വാ​സ​വ​ള​ർ​ച്ച​യ്ക്കും ദൈ​വി​ക ഇ​ട​പെ​ട​ലു​ക​ൾ​ക്കും വ​ഴി​യൊ​രു​ക്കി​യ എഎഫ്സിഎമ്മിന്‍റെ ​നേ​തൃ​ത്വ​ത്തി​ൽ ന​ട​ക്കു​ന്ന ഈ ​ക​ൺ​വ​ൻ​ഷ​നി​ൽ വി​വി​ധ ആ​ത്മീ​യ ശു​ശ്രൂ​ഷ​ക​ൾ ഉ​ണ്ടാ​യി​രി​ക്കും. വി​ശു​ദ്ധ ബ​ലി, ദി​വ്യ​കാ​രു​ണ്യ ആ​രാ​ധ​ന, വി​ശു​ദ്ധ കു​മ്പ​സാ​രം, വ​ച​ന ശു​ശ്രൂ​ഷ, സ്തു​തി​യാ​രാ​ധ​ന എ​ന്നി​വ ക​ൺ​വ​ൻ​ഷ​ന്‍റെ ഭാ​ഗ​മാ​യി ന​ട​ക്കും. എ​ല്ലാ വി​ശ്വാ​സി​ക​ളെ​യും ക​ൺ​വെ​ൻ​ഷ​നി​ലേ​ക്ക് എഎഫ്സിഎം അ​യ​ർ​ലൻഡ് സ്വാ​ഗ​തം ചെ​യ്യു​ന്നു.

Previous article“റോ​യ​ൽ​സ്’ സ്റ്റീ​വ​നേ​ജി​ന്‍റെ സീ​നി​യേ​ഴ്സ് ഷ​ട്ടി​ൽ ടൂ​ർ​ണ​മെ​ന്‍റ് ഒ​ക്‌​ടോ​ബ​ർ 24ന്
Next article20-ാം ഏഷ്യൻ ഗെയിംസിൽ ആദ്യ സ്വർണം സ്വന്തമാക്കി ഇന്ത്യ

Leave a Reply