ചിക്കാഗോ: കേരളൈറ്റ് അമേരിക്കന്‍ അസോസിയേഷന്‍റെ ഈ വര്‍ഷത്തെ ഓണാഘോഷം ഓഗസ്റ്റ് 26-ന് ശനിയാഴ്ച വൈകുന്നേരം 6 മണിക്ക് ഡെസ്പ്ലെയിന്‍സിലുള്ള ക്നാനായ കമ്യൂണിറ്റി സെന്‍ററില്‍ വെച്ച് വിവിധ കലാപരിപാടികളോടെ ആഘോഷിച്ചു. അസോസിയേഷന്‍ പ്രസിഡണ്ട് ഷൈന്‍ പെരേരയുടെ അദ്ധ്യക്ഷതയില്‍ കൂടിയ യോഗത്തില്‍ കെ.സി.സി.എന്‍.എ പ്രസിഡണ്ട് ഷാജി ഇടാട്ട് ദീപം തെളിച്ച് ഓണാഘോഷ പരിപാടികള്‍ ഔപചാരികമായി ഉദ്ഘാടനം ചെയ്തു. ഫോമാ നാഷണല്‍ വൈസ് പ്രസിഡണ്ട് സണ്ണി വള്ളിക്കളം ഓണസന്ദേശം നല്കി. ഫോമാ ചിക്കാഗോ റീജിയണ്‍ ചെയര്‍മാന്‍ ഡോ. സാല്‍ബി പോള്‍ ചേന്നോത്ത്, ചിക്കാഗോ മലയാളി അസോസിയേഷന്‍ പ്രസിഡണ്ട് ജോഷി വള്ളിക്കളം, ഐഎംഎ മുന്‍ പ്രസിഡണ്ട് ഷിബു കുളങ്ങര, ജോസി കുരിശിങ്കല്‍, ഹെറാള്‍ഡ് ഫിഗുരെദോ, സണ്ണി തോമസ്, ബിജു ഫിലിപ്പ് ഇടാട്ട്, നാഷണല്‍ ലോജിസ്റ്റിക്സ് ഓണര്‍ അരുണ്‍ നെല്ലാമറ്റം എന്നിവര്‍ ആശംസകള്‍ നേര്‍ന്നു സംസാരിച്ചു. തുടര്‍ന്ന് ജൂലിയ മീര ഒലിയപ്പുറത്തിന്‍റെ നേതൃത്വത്തില്‍ തിരുവാതിരയും ചിക്കാഗോയിലെ കലാകാരന്മാരും കലാകാരികളും ചേര്‍ന്ന് നയനമനോഹരമായ വിവിധയിനം കലാപരിപാടികളും അവതരിപ്പിച്ചു.
ചിക്കാഗോ മണവാളന്‍സിന്‍റെ അതിമനോഹരമായ സിനിമാറ്റിക് ഡ്രാമയും സുധീഷ് സുധാകരന്‍റെ നേതൃത്വത്തിലുള്ള D.J. SOODH അവതരിപ്പിച്ച ഡി.ജെയും സദസ്സിനെ ആവേശഭരിതമാക്കി. സിലു ജീന്‍ പുത്തന്‍പുരയ്ക്കല്‍ പരിപാടിയുടെ അവതാരകയായിരുന്നു. ഓണാഘോഷ പരിപാടികളുടെ വിജയത്തിനായി ക്രിസ്റ്റഫര്‍ സൈലസ്, ടിന്‍സി ഷിനോയി, സുനി ഷൈന്‍, മഞ്ജു സോണി തുടങ്ങിയവര്‍ നേതൃത്വം നല്കി. കൈരളി കേറ്ററിങ്ങിന്‍റെ സമൃദ്ധമായ ഓണസദ്യയും ഓണാഘോഷത്തിന്‍റെ മാറ്റ്കൂട്ടി. അസോസിയേഷന്‍ ഡയറക്ടര്‍ ജീന്‍ പുത്തന്‍ പുരയ്ക്കല്‍ സ്വാഗതവും അസോസിയേഷന്‍ വൈസ് പ്രസിഡണ്ട് സോണി ചെറിയശ്ശേരിയില്‍ ഏവര്‍ക്കും നന്ദിയും പറഞ്ഞു. ഓണാഘോഷ പരിപാടിയില്‍ പങ്കെടുത്ത എല്ലാ സംഘടനാ നേതാക്കള്‍ക്കും പരിപാടികള്‍ക്ക് നേതൃത്വം നല്കിയവര്‍ക്കും സാമ്പത്തികമായി സഹായിച്ചവര്‍ക്കും കേരളൈറ്റ് അമേരിക്കന്‍ അസോസിയേഷന്‍ ഭാരവാഹികള്‍ നന്ദി അറിയിച്ചു.












