Home ഓഷിയാന സ്കൂ​ളു​ക​ളി​ൽ ബു​ർ​ഖ​യും നി​ഖാ​ബും നി​രോ​ധി​ക്കും; നി​ർ​ണാ​യ​ക നീ​ക്ക​വു​മാ​യി ഇ​റ്റ​ലി

സ്കൂ​ളു​ക​ളി​ൽ ബു​ർ​ഖ​യും നി​ഖാ​ബും നി​രോ​ധി​ക്കും; നി​ർ​ണാ​യ​ക നീ​ക്ക​വു​മാ​യി ഇ​റ്റ​ലി

19
0

റോം: ​ഇ​റ്റ​ലി​യി​ലെ സ്കൂ​ളു​ക​ളി​ൽ വി​ദ്യാ​ർ​ഥി​ക​ളു​ടെ മു​ഖം മ​റ​യ്ക്കു​ന്ന ബു​ർ​ഖ​യും നി​ഖാ​ബും നി​രോ​ധി​ക്കാ​ൻ സ​ർ​ക്കാ​ർ. ഭ​ര​ണ​ക​ക്ഷി​യാ​യ ബ്ര​ദേ​ഴ്‌​സ് ഓ​ഫ് ഇ​റ്റ​ലി​യു​ടെ യു​വ​ജ​ന വി​ഭാ​ഗം സം​ഘ​ടി​പ്പി​ച്ച പ​രി​പാ​ടി​യി​ൽ പ്ര​ധാ​ന​മ​ന്ത്രി ജോ​ർ​ജി​യ മെ​ലോ​ണി​യാ​ണ് ഇ​തു​സം​ബ​ന്ധി​ച്ച പ്ര​ഖ്യാ​പ​നം ന​ട​ത്തി​യ​ത്. ക്ലാ​സു​ക​ളി​ൽ വി​ദേ​ശ വി​ദ്യാ​ർ​ഥി​ക​ളു​ടെ എ​ണ്ണ​ത്തി​ന് പ​രി​ധി നി​ശ്ച​യി​ക്കാ​നും ഇ​റ്റാ​ലി​യ​ൻ സ​ർ​ക്കാ​ർ തീ​രു​മാ​നി​ച്ചു. സ്കൂ​ളു​ക​ളി​ൽ വി​ദ്യാ​ർ​ഥി​ക​ൾ മു​ഖം തു​റ​ന്നു​ത​ന്നെ എ​ത്ത​ണ​മെ​ന്നും പാ​ര​മ്പ​ര്യ​ത്തി​ന്‍റെ പേ​രി​ലാ​യാ​ൽ പോ​ലും പെ​ൺ​കു​ട്ടി​ക​ൾ മു​ഖം മ​റ​യ്ക്ക​ണ​മെ​ന്ന് നി​ർ​ബ​ന്ധി​ക്കാ​ൻ ആ​ർ​ക്കും അ​വ​കാ​ശ​മി​ല്ലെ​ന്നും പ്ര​ധാ​ന​മ​ന്ത്രി വ്യ​ക്ത​മാ​ക്കി. എ​ന്നാ​ൽ ത​ല​മു​ടി മാ​ത്രം മ​റ​യ്ക്കു​ന്ന ഹി​ജാ​ബ് നി​രോ​ധ​ന​ത്തി​ന്‍റെ പ​രി​ധി​യി​ൽ വ​രു​ന്നി​ല്ല. സ്കൂ​ളു​ക​ളി​ൽ ഇ​റ്റാ​ലി​യ​ൻ ഭാ​ഷ പ​ഠി​ക്കാ​ൻ ബു​ദ്ധി​മു​ട്ട് നേ​രി​ടു​ന്ന വി​ദേ​ശ വി​ദ്യാ​ർ​ഥി​ക​ളു​ടെ ര​ക്ഷി​താ​ക്ക​ൾ​ക്ക് ഭാ​ഷാ പ​ഠ​നം നി​ർ​ബ​ന്ധ​മാ​ക്കു​മെ​ന്നും മെ​ലോ​ണി പ്ര​ഖ്യാ​പി​ച്ചു. ഇ​റ്റ​ലി​യി​ൽ വ​ന്ന് ത​ങ്ങ​ളു​ടെ ഭാ​വി കെ​ട്ടി​പ്പ​ടു​ക്കാ​ൻ ആ​ഗ്ര​ഹി​ക്കു​ന്ന ഏ​തൊ​രാ​ളും ന​മ്മു​ടെ ഭാ​ഷ പ​ഠി​ക്കു​ക​യും സം​സ്കാ​രം മ​ന​സി​ലാ​ക്കു​ക​യും നി​യ​മ​ങ്ങ​ളെ ബ​ഹു​മാ​നി​ക്കു​ക​യും വേ​ണ​മെ​ന്നും പ്ര​ധാ​ന​മ​ന്ത്രിജോ​ർ​ജി​യ മെ​ലോ​ണി കൂ​ട്ടി​ച്ചേ​ർ​ത്തു.

Previous articleബ്ര​സീ​ൽ ഫു​ട്ബോ​ൾ ഇ​തി​ഹാ​സം റൊ​ണാ​ൾ​ഡീ​ഞ്ഞോ എ​ത്തി; ഇ​തി​ഹാ​സ​ങ്ങ​ളു​ടെ പോ​രാ​ട്ട​ത്തി​ന് ബു​ധ​നാ​ഴ്ച കി​ക്കോ​ഫ്
Next articleമാര്‍പാപ്പയുടെ ലാറ്റിനമേരിക്കൻ സന്ദർശനം നവംബറില്‍

Leave a Reply