Home അമേരിക്ക കേ​ര​ള ആ​ഭ്യ​ന്ത​ര​മ​ന്ത്രി ര​മേ​ശ് ചെ​ന്നി​ത്ത​ല​യു​മാ​യി കൂ​ടി​ക്കാ​ഴ്ച ന​ട​ത്തി ഫൊ​ക്കാ​ന നേ​താ​ക്ക​ൾ

കേ​ര​ള ആ​ഭ്യ​ന്ത​ര​മ​ന്ത്രി ര​മേ​ശ് ചെ​ന്നി​ത്ത​ല​യു​മാ​യി കൂ​ടി​ക്കാ​ഴ്ച ന​ട​ത്തി ഫൊ​ക്കാ​ന നേ​താ​ക്ക​ൾ

20
0

ഷി​ക്കാ​ഗോ: കേ​ര​ള ആ​ഭ്യ​ന്ത​ര​മ​ന്ത്രി ര​മേ​ശ് ചെ​ന്നി​ത്ത​ല​യു​മാ​യി ഫൊ​ക്കാ​ന പ്ര​സി​ഡ​ന്‍റ് ഫി​ലി​പ്പോ​സ് ഫി​ലി​പ്പ്, ജ​ന​റ​ൽ സെ​ക്ര​ട്ട​റി സ​ന്തോ​ഷ് നാ​യ​ർ, മു​ൻ പ്ര​സി​ഡ​ന്‍റ് പോ​ൾ ക​റു​ക​പ്പ​ള്ളി​ൽ, ട്ര​സ്റ്റി ബോ​ർ​ഡ് അം​ഗം സ​തീ​ശ​ൻ നാ​യ​ർ, ദേ​ശീ​യ ക​മ്മി​റ്റി അം​ഗം ഷൈ​നി ജേ​ക്ക​ബ്, ജ​യ​ച​ന്ദ്ര​ൻ തു​ട​ങ്ങി​യ​വ​ർ ഷി​ക്കാ​ഗോ​യി​ൽ കൂ​ടി​ക്കാ​ഴ്ച ന​ട​ത്തി. അ​ൻ​വ​ർ സാ​ദ​ത്ത്‌ എം​എ​ൽ​എ​യും ഒ​പ്പ​മു​ണ്ടാ​യി​രു​ന്നു. 2027 ജ​നു​വ​രി 11, 12, 13 തീ​യ​തി​ക​ളി​ൽ കൊ​ച്ചി​യി​ൽ ന​ട​ക്കു​ന്ന ഫൊ​ക്കാ​ന കേ​ര​ള ക​ൺ​വ​ൻ​ഷ​നെ​ക്കു​റി​ച്ചും അ​തു​മാ​യി ബ​ന്ധ​പ്പെ​ട്ട വി​വി​ധ കാ​ര്യ​ങ്ങ​ളെ​ക്കു​റി​ച്ചും കൂ​ടി​ക്കാ​ഴ്ച​യി​ൽ ര​മേ​ശ് ചെ​ന്നി​ത്ത​ല​യു​മാ​യി വി​ശ​ദ​മാ​യി സം​സാ​രി​ച്ചു. മ​യ​ക്കു​മ​രു​ന്ന് മാ​ഫി​യ​യു​ടെ പി​ടി​യി​ൽ​നി​ന്ന് കേ​ര​ള​ത്തി​ലെ പു​തു​ത​ല​മു​റ​യെ സം​ര​ക്ഷി​ക്കു​ന്ന​തി​നാ​യി ര​മേ​ശ് ചെ​ന്നി​ത്ത​ല​യു​ടെ നേ​തൃ​ത്വ​ത്തി​ൽ ആ​രം​ഭി​ച്ചി​രി​ക്കു​ന്ന ഓ​പ്പ​റേ​ഷ​ൻ തൂ​ഫാ​ൻ – ദി ​നാ​ർ​ക്കോ ഹ​ണ്ട് പ​ദ്ധ​തി​ക്ക് ഫൊ​ക്കാ​ന നേ​താ​ക്ക​ൾ പി​ന്തു​ണ പ്ര​ഖ്യാ​പി​ച്ചു. ല​ഹ​രി വി​രു​ദ്ധ പോ​രാ​ട്ട​ത്തി​ന് പ്ര​വാ​സി മ​ല​യാ​ളി​ക​ളു​ടെ പി​ന്തു​ണ​യും സ​ഹ​ക​ര​ണ​വും ഉ​റ​പ്പാ​ക്കു​മെ​ന്ന് നേ​താ​ക്ക​ൾ അ​റി​യി​ച്ചു. ഇ​ത്ത​വ​ണ​ത്തെ ഫൊ​ക്കാ​ന കേ​ര​ള കോ​ൺ​വെ​ൻ​ഷ​ന്‍റെ പ്ര​ധാ​ന പ​രി​പാ​ടി​ക​ളി​ലൊ​ന്നാ​യി ഓ​പ്പ​റേ​ഷ​ൻ തൂ​ഫാ​ൻ ഉ​ൾ​പ്പെ​ടു​ത്തു​മെ​ന്നും നേ​താ​ക്ക​ൾ ചൂ​ണ്ടി​ക്കാ​ട്ടി. കേ​ര​ള​ത്തി​ലെ ഫൊ​ക്കാ​ന അം​ബാ​സി​ഡ​റായി തെ​ര​ഞ്ഞെ​ടു​ത്തി​രി​ക്കു​ന്ന​ത് വി.​പി. സ​ജീ​ന്ദ്ര​ൻ എംഎൽഎയെ​യാ​ണ്. കേ​ര​ള ക​ൺ​വെ​ൻ​ഷ​നി​ൽ പ​ങ്കെ​ടു​ക്ക​ണ​മെ​ന്ന് അ​ഭ്യ​ർ​ഥി​ച്ച് ഫൊ​ക്കാ​ന നേ​താ​ക്ക​ൾ ര​മേ​ശ് ചെ​ന്നി​ത്ത​ല​യ്ക്ക് ക്ഷ​ണ​ക്ക​ത്ത് ന​ൽ​കി. ഫൊ​ക്കാ​ന കേ​ര​ള ക​ൺ​വ​ൻ​ഷ​നി​ൽ ഉറപ്പായും പ​ങ്കെ​ടു​ക്കു​മെ​ന്ന് ര​മേ​ശ് ചെ​ന്നി​ത്ത​ല ഫൊ​ക്കാ​ന നേ​താ​ക്ക​ൾ​ക്ക് ഉ​റ​പ്പുന​ൽ​കി.

Previous articleമിന്നസോട്ടയിൽ ചരിത്രമെഴുതി MMAയുടെ ‘മലർ 2026’ ഓണാഘോഷം
Next article“റോ​യ​ൽ​സ്’ സ്റ്റീ​വ​നേ​ജി​ന്‍റെ സീ​നി​യേ​ഴ്സ് ഷ​ട്ടി​ൽ ടൂ​ർ​ണ​മെ​ന്‍റ് ഒ​ക്‌​ടോ​ബ​ർ 24ന്

Leave a Reply