Home ഇന്ത്യ പ്രി​യ​ദ​ര്‍​ശി​നി സ്ത്രീ സൗ​ജ​ന്യ​യാ​​​ത്ര​​​യ്ക്ക് 100 ദി​​​നം

പ്രി​യ​ദ​ര്‍​ശി​നി സ്ത്രീ സൗ​ജ​ന്യ​യാ​​​ത്ര​​​യ്ക്ക് 100 ദി​​​നം

17
0

തി​​​രു​​​വ​​​ന​​​ന്ത​​​പു​​​രം: യു​​​ഡി​​​എ​​​ഫ് സ​​​ര്‍​ക്കാ​​​രി​​​ന്‍റെ ജ​​​ന​​​പ്രി​​​യ പ​​​ദ്ധ​​​തി​​​ക​​​ളി​​​ലൊ​​​ന്നാ​​​യ പ്രി​​​യ​​​ദ​​​ര്‍​ശി​​​നി സ്ത്രീ ​​​സൗ​​​ജ​​​ന്യ യാ​​​ത്ര​​​യ്ക്ക് ഇ​​​ന്ന് 100 ദി​​​നം. വ​​​നി​​​ത​​​ക​​​ള്‍​ക്കും ട്രാ​​​ന്‍​സ്‌​​​ജെ​​​ന്‍​ഡ​​​റു​​​ക​​​ള്‍​ക്കും കെ​​​എ​​​സ്ആ​​​ര്‍​ടി​​​സി ബ​​​സു​​​ക​​​ളി​​​ല്‍ സൗ​​​ജ​​​ന്യ യാ​​​ത്ര ല​​​ഭി​​​ച്ച​​​തോ​​​ടെ സ്ത്രീ ​​​ശാ​​​ക്തീ​​​ക​​​ര​​​ണ വ​​​ഴി​​​യി​​​ലെ ച​​​രി​​​ത്ര​​​പ​​​ര​​​മാ​​​യ അ​​​ട​​​യാ​​​ള​​​പ്പെ​​​ടു​​​ത്ത​​​ലാ​​​യി പ​​​ദ്ധ​​​തി മാ​​​റി​​​യി​​​ട്ടു​​​ണ്ട്. ഇ​​​ക്കാ​​​ല​​​യ​​​ള​​​വി​​​ല്‍ സം​​​സ്ഥാ​​​ന​​​ത്ത് സ്ത്രീ ​​​യാ​​​ത്ര​​​ക്കാ​​​രു​​​ടെ എ​​​ണ്ണ​​​ത്തി​​​ല്‍ 60 ശ​​​ത​​​മാ​​​ന​​​ത്തോ​​​ളം വ​​​ര്‍​ധ​​​ന​​​വ് ഉ​​​ണ്ടാ​​​യ​​​താ​​​യാ​​​ണ് ക​​​ണ​​​ക്കാ​​​ക്കു​​​ന്ന​​​ത്. ദൈ​​​നം​​​ദി​​​നം തൊ​​​ഴി​​​ലി​​​ട​​​ങ്ങ​​​ളി​​​ലേ​​​ക്കു പോ​​​കു​​​ന്ന സ്ത്രീ​​​ക​​​ള്‍​ക്കും വി​​​വി​​​ധ ആ​​​വ​​​ശ്യ​​​ങ്ങ​​​ള്‍​ക്കാ​​​യി യാ​​​ത്ര ചെ​​​യ്യേ​​​ണ്ടി വ​​​രു​​​ന്ന​​​വ​​​ര്‍​ക്കു​​​മെ​​​ല്ലാം പ്ര​​​തി​​​മാ​​​സ ചെ​​​ല​​​വി​​​ല്‍ ന​​​ല്ലൊ​​​രു തു​​​ക ലാ​​​ഭി​​​ക്കു​​​ന്ന​​​തി​​​നു പ്രി​​​യ​​​ദ​​​ര്‍​ശി​​​നി പ​​​ദ്ധ​​​തി കാ​​​ര​​​ണ​​​മാ​​​യി​​​ട്ടു​​​ണ്ട്.
ക​​​ഴി​​​ഞ്ഞ ജൂ​​​ണ്‍ 15ന് ​​​ആ​​​ണ് പ​​​ദ്ധ​​​തി​​​ക്കു തു​​​ട​​​ക്ക​​​മാ​​​യ​​​ത്. പ്രി​​​യ​​​ദ​​​ര്‍​ശി​​​നി സൗ​​​ജ​​​ന്യ യാ​​​ത്രാ പ​​​ദ്ധ​​​തി​​​യു​​​ടെ ആ​​​ദ്യ​​​ദി​​​നം യാ​​​ത്ര ചെ​​​യ്ത​​​ത് 13 ല​​​ക്ഷ​​​ത്തി​​​ല​​​ധി​​​കം സ്ത്രീ​​​ക​​​ളാ​​​യി​​​രു​​​ന്നു. പ്രി​​​യ​​​ദ​​​ര്‍​ശി​​​നി സൗ​​​ജ​​​ന്യ യാ​​​ത്രാ പ​​​ദ്ധ​​​തി ആ​​​രം​​​ഭി​​​ച്ച ശേ​​​ഷം കെ​​​എ​​​സ്ആ​​​ര്‍​ടി​​​സി​​​യു​​​ടെ കീ​​​ഴി​​​ല്‍ സ​​​ര്‍​വീ​​​സ് ന​​​ട​​​ത്തു​​​ന്ന ഓ​​​ര്‍​ഡി​​​ന​​​റി ബ​​​സു​​​ക​​​ളെ ആ​​​ശ്ര​​​യി​​​ക്കു​​​ന്ന യാ​​​ത്ര​​​ക്കാ​​​രു​​​ടെ എ​​​ണ്ണ​​​ത്തി​​​ല്‍ 50 ശ​​​ത​​​മാ​​​ന​​​ത്തി​​​ലേ​​​റെ വ​​​ര്‍​ധ​​​ന​​​യു​​​ണ്ടാ​​​യ​​​താ​​​യാ​​​ണ് സ്വ​​​കാ​​​ര്യ ബ​​​സു​​​ക​​​ളു​​​ടെ പ്ര​​​തി​​​സ​​​ന്ധി പ​​​ഠി​​​ക്കാ​​​ന്‍ നി​​​യോ​​​ഗി​​​ച്ച വി​​​ദ​​​ഗ്ധ സ​​​മി​​​തി​​​യു​​​ടെ ക​​​ണ്ടെ​​​ത്ത​​​ല്‍. പ്രൈ​​​വ​​​റ്റ് ബ​​​സു​​​ക​​​ളി​​​ല്‍ യാ​​​ത്ര ചെ​​​യ്തി​​​രു​​​ന്ന​​​വ​​​രും പു​​​തു​​​താ​​​യു​​​ള്ള യാ​​​ത്ര​​​ക്കാ​​​രും ഇ​​​തി​​​ല്‍ ഉ​​​ള്‍​പ്പെ​​​ടും.സം​​​സ്ഥാ​​​ന​​​ത്ത് 3125 ഓ​​​ര്‍​ഡി​​​ന​​​റി ബ​​​സു​​​ക​​​ളി​​​ലാ​​​ണ് നി​​​ല​​​വി​​​ല്‍ സൗ​​​ജ​​​ന്യ യാ​​​ത്ര​​​യു​​​ള്ള​​​ത്. പ്ര​​​തി​​​ദി​​​നം ആ​​​കെ യാ​​​ത്ര​​​ക്കാ​​​രു​​​ടെ എ​​​ണ്ണം 18 ല​​​ക്ഷം ആ​​​യി​​​രു​​​ന്ന​​​ത് പ്രി​​​യ​​​ദ​​​ര്‍​ശി​​​നി പ​​​ദ്ധ​​​തി വ​​​ന്ന​​​തോ​​​ടെ ശ​​​രാ​​​ശ​​​രി 22 ല​​​ക്ഷ​​​മാ​​​യി ഉ​​​യ​​​ര്‍​ന്നു. ഓ​​​ര്‍​ഡി​​​ന​​​റി ബ​​​സു​​​ക​​​ളെ​​​ല്ലാം ഇ​​​പ്പോ​​​ള്‍ നി​​​റ​​​ഞ്ഞു ക​​​വി​​​ഞ്ഞാ​​​ണ് ഓ​​​ടു​​​ന്ന​​​ത്. 2025 ജൂ​​​ണ്‍ 15 മു​​​ത​​​ല്‍ ജൂ​​​ലൈ 14 വ​​​രെ കെ​​​എ​​​സ്ആ​​​ര്‍​ടി​​​സി ഓ​​​ര്‍​ഡി​​​ന​​​റി ബ​​​സു​​​ക​​​ളി​​​ലെ യാ​​​ത്ര​​​ക്കാ​​​ര്‍ 3.83 കോ​​​ടി ആ​​​യി​​​രു​​​ന്ന​​​ത് പ​​​ദ്ധ​​​തി ന​​​ട​​​പ്പാ​​​ക്കി​​​യ ശേ​​​ഷ​​​മു​​​ള്ള 2026 ജൂ​​​ണ്‍ 15-ജൂ​​​ലൈ 14 കാ​​​ല​​​യ​​​ള​​​വി​​​ല്‍ 5.75 കോ​​​ടി​​​യാ​​​യി ഉ​​​യ​​​ര്‍​ന്നു. ഒ​​​രു സൗ​​​ജ​​​ന്യ യാ​​​ത്ര​​​യു​​​ടെ ശ​​​രാ​​​ശ​​​രി മൂ​​​ല്യം 21.33 രൂ​​​പ​​​യാ​​​യാ​​​ണ് ക​​​ണ​​​ക്കാ​​​ക്കു​​​ന്ന​​​ത്.

Previous articleചിക്കാഗോ മലയാളി അസോസിയേഷൻ വാർഷിക പൊതുയോഗം 2026 ഒക്ടോബർ 18 ന്
Next articleബ്ര​സീ​ൽ ഫു​ട്ബോ​ൾ ഇ​തി​ഹാ​സം റൊ​ണാ​ൾ​ഡീ​ഞ്ഞോ എ​ത്തി; ഇ​തി​ഹാ​സ​ങ്ങ​ളു​ടെ പോ​രാ​ട്ട​ത്തി​ന് ബു​ധ​നാ​ഴ്ച കി​ക്കോ​ഫ്

Leave a Reply