Home യൂറോപ്പ് “റോ​യ​ൽ​സ്’ സ്റ്റീ​വ​നേ​ജി​ന്‍റെ സീ​നി​യേ​ഴ്സ് ഷ​ട്ടി​ൽ ടൂ​ർ​ണ​മെ​ന്‍റ് ഒ​ക്‌​ടോ​ബ​ർ 24ന്

“റോ​യ​ൽ​സ്’ സ്റ്റീ​വ​നേ​ജി​ന്‍റെ സീ​നി​യേ​ഴ്സ് ഷ​ട്ടി​ൽ ടൂ​ർ​ണ​മെ​ന്‍റ് ഒ​ക്‌​ടോ​ബ​ർ 24ന്

12
0

സ്റ്റീ​വ​നേ​ജ്: ഹ​ർ​ട്‌​ഫോ​ർ​ഡ്ഷെ​യ​ർ കൗ​ണ്ടി​യി​ൽ കു​ട്ടി​ക​ൾ​ക്കും മു​തി​ർ​ന്ന​വ​ർ​ക്കും ഷ​ട്ടി​ൽ ബാ​ഡ്മി​ന്‍റ​ണി​ൽ പ​രി​ശീ​ല​ന​വും മ​ത്സ​ര​ങ്ങ​ളും വേ​ദി​ക​ളും ഒ​രു​ക്കു​ന്ന​തി​ൽ പ്ര​ശ​സ്ത​രാ​യ റോ​യ​ൽ​സ് സ്റ്റീ​വ​നേ​ജ് ബാ​ഡ്മി​ന്‍റ​ൺ ക്ല​ബ് അ​ഖി​ല യു​കെ ത​ല​ത്തി​ൽ സീ​നി​യേ​ഴ്സി​നാ​യി ഓ​പ്പ​ൺ ഷ​ട്ടി​ൽ ടൂ​ർ​ണ​മെ​ന്‍റ് സം​ഘ​ടി​പ്പി​ക്കു​ന്നു. ഒ​ക്ടോ​ബ​ർ 24ന് ​സ്റ്റീ​വ​നേ​ജി​ലെ സെ​ന്‍റ് ജോ​ൺ ഹെ​ൻ​റി ന്യൂ​മാ​ൻ സ്കൂ​ളിന്‍റെ ഇ​ൻ​ഡോ​ർ സ്റ്റേ​ഡി​യ​ത്തി​ലാ​ണ് ടൂ​ർ​ണ​മെ​ന്‍റ് ന​ട​ക്കു​ക. യുകെയു​ടെ വി​വി​ധ ഭാ​ഗ​ങ്ങ​ളി​ൽ നി​ന്നു​ള്ള സീ​നി​യ​ർ താ​ര​ങ്ങ​ൾ​ക്ക് ക​ളി​ക്ക​ള​ത്തി​ൽ മാ​റ്റു​ര​ക്കു​വാ​നും ത​ങ്ങ​ളു​ടെ ക​ഴി​വു​ക​ൾ പ്ര​ദ​ർ​ശി​പ്പി​ക്കു​വാ​നും അ​വ​സ​ര​മൊ​രു​ക്കു​ക​യാ​ണ് ടൂ​ർ​ണ​മെ​ന്‍റിന്‍റെ ല​ക്ഷ്യം. 50 വ​യ​സോ അ​തി​ൽ കൂ​ടു​ത​ലോ പ്രാ​യ​മു​ള്ള വ​നി​താ – ​പു​രു​ഷ താ​ര​ങ്ങ​ൾ​ക്കാ​യാ​ണ് മ​ത്സ​രം ഒ​രു​ക്കി​യി​രി​ക്കു​ന്ന​ത്. സിം​ഗി​ൾ​സ് വി​ഭാ​ഗ​ത്തി​ൽ 50 പ്ല​സ് പ്രാ​യ​മു​ള്ള താ​ര​ങ്ങ​ൾ​ക്ക് പ​ങ്കെ​ടു​ക്കാം. ഡ​ബി​ൾ​സ് വി​ഭാ​ഗ​ത്തി​ൽ മ​ത്സ​രി​ക്കു​ന്ന താ​ര​ങ്ങ​ളു​ടെ ആ​കെ പ്രാ​യം കു​റ​ഞ്ഞ​ത് 100 വ​യ​സാ​യി നി​ജ​പ്പെ​ടു​ത്തി​യി​രി​ക്കു​ക​യാ​ണ്. ആ​ക​ർ​ഷ​ക​മാ​യ പ്രൈ​സ് മ​ണി സ​മ്മാ​ന​മാ​യി ന​ൽ​കു​ന്ന ടൂ​ർ​ണ​മെ​ന്‍റി​ൽ ആ​ദ്യം പേ​രു​ക​ൾ രജി​സ്റ്റ​ർ ചെ​യ്യു​ന്ന കു​റ​ച്ചു ക​ളി​ക്കാ​ർ​ക്കു​കൂ​ടി അ​വ​സ​ര​മു​ണ്ടെ​ന്നു സം​ഘാ​ട​ക​ർ അ​റി​യി​ച്ചു. https://forms.gle/4FnAj8PLsBoCPGry8.ഏ​റെ ആ​വേ​ശ​ക​ര​മാ​യ മ​ത്സ​ര​ങ്ങ​ൾ​ക്ക് സാ​ക്ഷ്യം വ​ഹി​ക്കു​വാ​നും കാ​യി​ക താ​ര​ങ്ങ​ൾ​ക്ക് പ്രോ​ത്സാ​ഹ​നം ന​ൽ​കു​വാ​നും എ​ല്ലാ കാ​യി​ക പ്രേ​മി​ക​ളെ​യും സ​സ്നേ​ഹം സ്വാ​ഗ​തം ചെ​യ്യു​ന്ന​താ​യി സം​ഘാ​ട​ക​ർ അ​റി​യി​ച്ചു.

കൂ​ടു​ത​ൽ വി​വ​ര​ങ്ങ​ൾ​ക്കും ര​ജി​സ്ട്രേ​ഷ​നും: ലോറൻസ് – 07925 916223, മാത്യു – 07475 686408.

രജിസ്ട്രേഷൻ: https://forms.gle/4FnAj8PLsBoCPGry8.

വേദി: St John Henry Newman Catholic School, Hitchin Road, Stevenage, SG1 4AE.

Previous articleകേ​ര​ള ആ​ഭ്യ​ന്ത​ര​മ​ന്ത്രി ര​മേ​ശ് ചെ​ന്നി​ത്ത​ല​യു​മാ​യി കൂ​ടി​ക്കാ​ഴ്ച ന​ട​ത്തി ഫൊ​ക്കാ​ന നേ​താ​ക്ക​ൾ
Next articleഅ​ഭി​ഷേ​കാ​ഗ്നി ബൈ​ബി​ൾ ക​ൺ​വ​ൻ​ഷ​ൻ ശ​നി​യാ​ഴ്ച ​ഡ​ബ്ലി​നി​ൽ

Leave a Reply