ചെന്നൈ : 2022 ലെ മിസ്റ്റര്‍ തമിഴ്‌നാട് വിജയി അരവിന്ദ് ശേഖര്‍ (30) ഹൃദയാഘാതം മൂലം മരിച്ചു.കഴിഞ്ഞ ബുധനാഴ്ച ഹൃദയാഘാതമുണ്ടായതിനു പിന്നാലെ അരവിന്ദിനെ ആശുപത്രിയിലെത്തിച്ചെങ്കിലും മരിച്ചു. തമിഴ് നടി ശ്രുതി ഷണ്‍മുഖപ്രിയയുടെ ഭര്‍ത്താവാണ് തമിഴ് ബോഡി ബില്‍ഡറായ അരവിന്ദ്. ഇരുവരും വര്‍ഷങ്ങളായി ഡേറ്റിങ്ങിലായിരുന്നു. കഴിഞ്ഞ വര്‍ഷം മേയിലാണ് ഇരുവരും വിവാഹിതരായത്. പേരെടുത്ത വെയ്റ്റ് ലോസ് കോച്ച് കൂടിയായിരുന്നു അരവിന്ദ്. അദ്ദേഹം ശരീരഭാരം നിയന്ത്രിക്കുന്നതിനെക്കുറിച്ച് ഓണ്‍ലൈനില്‍ നടത്തിയിരുന്ന ക്ലാസുകള്‍ക്ക് നിരവധി കാഴ്ചക്കാരുണ്ടായിരുന്നു. പല പ്രമുഖരും അരവിന്ദിന്റെ ക്ലാസുകളില്‍ പങ്കെടുത്തിരുന്നു.













