Home ഇന്ത്യ പ്രവാസി ഭാരതീയ ഭീമാ യോജന ; രണ്ടുവര്‍ഷത്തേക്ക് പ്രീമിയം 275 രൂപ10 ലക്ഷം രൂപ കവറേജ്

പ്രവാസി ഭാരതീയ ഭീമാ യോജന ; രണ്ടുവര്‍ഷത്തേക്ക് പ്രീമിയം 275 രൂപ10 ലക്ഷം രൂപ കവറേജ്

267
0

കേന്ദ്ര സര്‍ക്കാര്‍ 2003 മുതല്‍ പ്രവാസികള്‍ക്കായി നടപ്പാക്കുന്ന പദ്ധതിയാണ് പ്രവാസി ഭാരതീയ ഭീമാ യോജന. തുടക്കത്തില്‍ ഇ.സി. ആര്‍ കാറ്റഗറിയില്‍ പെടുന്നവര്‍ക്ക് മാത്രമായിരുന്ന പദ്ധതി പിന്നീട്, 2017 മുതല്‍ പാസ്പോര്‍ട്ട് കാറ്റഗറി കണക്കാതെ, വളരെ ഉയര്‍ന്ന തസ്തികയില്‍ ജോലിചെയ്യുന്നവര്‍ക്ക് ഒഴികെ ഒട്ടുമിക്ക പ്രവാസികള്‍ക്കും ലഭ്യമാണ്. അതായത്, ഇ.സി.എൻ.ആര്‍ വിഭാഗത്തില്‍പെട്ട 1983ലെ ഇമിഗ്രേഷൻ നിയമത്തിന്റെ സെക്ഷൻ 2 (ഒ ) പരിധിയില്‍ വരുന്ന മുഴുവൻ തൊഴിലാളികളെയും ഉള്‍പ്പെടുത്തിയിട്ടുണ്ട്.ഈ അടുത്ത കാലത്തുപോലും എത്രയോ അപകടമരണങ്ങളും ഈ ഇൻഷുറൻസ് പരിരക്ഷയില്‍ വരുന്ന കാര്യങ്ങളും നടക്കുന്നു. സര്‍ക്കാറുകള്‍ ഏര്‍പ്പെടുത്തുന്ന ഇത്തരം കാര്യങ്ങളില്‍ ശ്രദ്ധിക്കാൻ പ്രവാസി ക്ഷേമത്തിനായി പ്രവര്‍ത്തിക്കുന്ന സംഘടനകളും വ്യക്തികളും മുന്നോട്ടുവരേണ്ടത് കാലഘട്ടത്തിന്റെ ആവശ്യമാണ്. നമുക്ക് ലഭ്യമാവുന്ന ആനുകൂല്യങ്ങള്‍ക്കായി കൈ കോര്‍ക്കാം.

വിശദാംശങ്ങള്‍

1 പ്രീമിയം: രണ്ടു വര്‍ഷത്തേക്ക് 275 രൂപ. മൂന്നു വര്‍ഷം 375 രൂപ (ജി.എസ്.ടി പുറമെ)

2 അപകട മരണം സംഭവിച്ചാല്‍ കുടുംബത്തിന് പത്തു ലക്ഷം രൂപ നഷ്ടപരിഹാര തുക.

3 അപകടം സംഭവിച്ച്‌ പൂര്‍ണ അവശത സംഭവിച്ചാലും പത്തു ലക്ഷം രൂപ ക്ലെയിം തുക.

4 മരണപ്പെട്ടയാളുടെ മൃതദേഹം നാട്ടിലെത്തിക്കാനുള്ള പൂര്‍ണ ചെലവ്.

5 മൃതദേഹത്തെ അനുഗമിച്ചു പോവുന്ന ഒരാള്‍ക്ക് റിട്ടേണ്‍ ടിക്കറ്റ്

6 ആശുപത്രിയില്‍ കിടത്തി ചികിത്സക്ക് ഒരു ലക്ഷം രൂപ വരെ (രണ്ടു പ്രാവശ്യം അമ്ബതിനായിരം രൂപ വരെ)

7 തൊഴില്‍ സംബന്ധമായ പ്രശ്നപരിഹാരങ്ങള്‍ക്ക് നിയമ സഹായങ്ങള്‍ക്കായി 45,000/- രൂപ.

8 തൊഴില്‍ കരാര്‍ പൂര്‍ത്തിയാകുന്നതിന് മുമ്ബ് പിരിച്ചുവിടുക / മെഡിക്കല്‍ കാരണങ്ങളാല്‍ തൊഴില്‍ അവസാനിപ്പിച്ച്‌ പോവുക എന്നീ സന്ദര്‍ഭങ്ങളില്‍ നാട്ടിലേക്കുള്ള ഇക്കോണമി ടിക്കറ്റ് (കോവിഡ് കാലത്ത് ഏറെപ്പേര്‍ക്ക് ഇത് പ്രയോജനപ്പെട്ടിട്ടുണ്ട്).

9 സ്ത്രീ തൊഴിലാളികള്‍ക്ക് പ്രസവ ചെലവുകള്‍ക്കായി 50,000 രൂപവരെ.

10 മരണം, അപകടം എന്നിവക്ക് ക്ലെയിം ലഭിക്കാൻ എംബസികളുടെ സാക്ഷ്യപത്രം മതിയാവും.

11 പദ്ധതി നടപ്പാക്കുന്ന ഇൻഷുറൻസ് കമ്ബനികളുടെ വിവരങ്ങള്‍ https://emigrate.gov.in/ext/authorizedAgency.action ലഭിക്കും.

Previous articleകേരളം വഴിയൊരുക്കിയ ആന്‍ മരിയ മരണത്തിന് കീഴടങ്ങി ; അന്ത്യം ഹൃദയാഘാതത്തെ തുടര്‍ന്ന്
Next articleഹൃദയാഘാതം ; മിസ്റ്റര്‍ തമിഴ്‌നാട് വിജയി അരവിന്ദ് ശേഖര്‍ അന്തരിച്ചു

Leave a Reply