Home ഇന്ത്യ ചാണ്ടി ഉമ്മനെ നെഞ്ചോട് ചേർത്ത് പുതുപ്പള്ളി ; 52907 വോട്ടിൻ്റെ ഭൂരിപക്ഷം

ചാണ്ടി ഉമ്മനെ നെഞ്ചോട് ചേർത്ത് പുതുപ്പള്ളി ; 52907 വോട്ടിൻ്റെ ഭൂരിപക്ഷം

120
0

പുതുപ്പള്ളി : നിയമസഭ തെരഞ്ഞെടുപ്പിൽ പുതുപ്പള്ളിയിൽ തരംഗം തീർത്ത് ചാണ്ടി ഉമ്മൻ. 52907 വോട്ടിൻ്റെ ഭൂരിപക്ഷത്തിലാണ് ചാണ്ടി ഉമ്മൻ ജയിച്ചുകയറിയത്. ആകെ ഉണ്ടായിരുന്ന 15 റൗണ്ടുകളില്‍ ആറ് റൗണ്ടുകള്‍ വോട്ടെണ്ണി തീർത്തപ്പോഴെക്കും ചാണ്ടി ഉമ്മൻ 21691 വോട്ടിന്‍റെ കൂറ്റൻ ലീഡ് നിലയിലെത്തിയിരുന്നു. ഉമ്മൻചാണ്ടി എന്ന അനിഷേധ്യനേതാവിനെ നിയമസഭയിലേക്ക് എത്തിച്ചിരുന്ന മണ്ഡലമാണ് പുതുപ്പള്ളി. കുഞ്ഞൂഞ്ഞിനെ സ്നേഹിച്ച പോലെ അദ്ദേഹത്തിൻ്റെ മരണത്തിന് ശേഷം ചാണ്ടി ഉമ്മനെയും മണ്ഡലത്തിലെ ജനങ്ങൾ നെഞ്ചോട് ചേർത്തുനിർത്തി. 2023ൽ ഉമ്മൻചാണ്ടിയുടെ വേർപാടിനെ തുടർന്ന് നടന്ന ഉപതെരഞ്ഞെടുപ്പിലൂടെ മകൻ ചാണ്ടി ഉമ്മൻ പുതുപ്പള്ളി കോട്ട കാത്തു.

Previous article‘നമ്മൾ ജയിച്ചു അപ്പ’ ; പുതുപ്പള്ളിയിലെ വിജയത്തിന് പിന്നാലെ വൈകാരിക കുറിപ്പുമായി ചാണ്ടി ഉമ്മൻ
Next articleഏറ്റുമാനൂരില്‍ വാസവനെ ഞെട്ടിച്ച് നാട്ടകം സുരേഷ്. ഇരുപതിനായിരത്തിന് മുകളില്‍ ലീഡ്

Leave a Reply