Home ഇന്ത്യ ഏറ്റുമാനൂരില്‍ വാസവനെ ഞെട്ടിച്ച് നാട്ടകം സുരേഷ്. ഇരുപതിനായിരത്തിന് മുകളില്‍ ലീഡ്

ഏറ്റുമാനൂരില്‍ വാസവനെ ഞെട്ടിച്ച് നാട്ടകം സുരേഷ്. ഇരുപതിനായിരത്തിന് മുകളില്‍ ലീഡ്

158
0

കോട്ടയം : ഇരുപതിനായിരത്തിന് മുകളില്‍ ലീഡ് നേടി ഏറ്റുമാനൂരില്‍ വി.എന്‍ വാസവനെ ഞെട്ടിച്ചു നാട്ടകം സുരേഷിന്റെ തേരോട്ടം. ഭരണ തുടര്‍ച്ച ഉണ്ടാകും മികച്ച വിയജം സ്വന്തമാക്കുമെന്ന പ്രതീക്ഷയുമായി കളത്തിലിറങ്ങിയ വാസവനു തുടക്കം മുതല്‍ അടിപതറുന്ന കാഴ്ചയാണ് ഉണ്ടായിരുന്നത്. ആദ്യ ഘട്ടത്തില്‍ ആയിരം വോട്ടിന്റെ നേരിയ ലീഡ് മാത്രമാണു സുരേഷിന് ഉണ്ടായിരുന്നത്. പിന്നീട് കൗണ്ടിംഗ് ആറും റൗണ്ടിലേക്ക് എത്തിയപ്പോള്‍ ലീഡ് 13,755 വോട്ടിലേക്ക് ഉയര്‍ത്താന്‍ സുരേഷിനായി. ആകെ 13 റൗണ്ട് വോട്ടെണ്ണലാണു നടക്കുക. ആദ്യം യു.ഡി.എഫ് പഞ്ചായത്തുകളായ നീണ്ടൂര്‍, അതിരമ്പുഴ, ഏറ്റുമാനൂര്‍ നഗരസഭാ പ്രദേശങ്ങളിലെ വോട്ടുകളാണ് എണ്ണിയത്. ഇനി എണ്ണാനുള്ളത് ആര്‍പ്പൂക്കര, കുമരകം, തിരുവാര്‍പ്പ് പഞ്ചായത്തിലെ വോട്ടുകളാണ്.

എല്‍.ഡി.എഫ് വോട്ടുകള്‍ ഏറെയുള്ള പഞ്ചായത്തുകളാണിത്. ഇവിടെ മേല്‍ക്കെ നേടാമെന്ന നേരിയ പ്രതീക്ഷ എല്‍.ഡി.എഫിനുണ്ട്. എന്നാല്‍, അനുകൂല ട്രെന്‍ഡ് തുടര്‍ന്നു കൊണ്ടുപോകാന്‍ സാധിക്കുമെന്നു യു.ഡി.എഫ് ക്യാമ്പ് ആത്മവിശ്വാസം പ്രകടിപ്പിക്കുന്നു. ഇതില്‍ തിരുവാര്‍പ്പ് പഞ്ചായത്തില്‍ മാത്രമാണ് എല്‍ഡിഎഫ് ഭരിക്കുന്നത്. പതിറ്റാണ്ടുകളായി എല്‍.ഡി.എഫ് ഭരിച്ചിരുന്ന കുമരകം പഞ്ചായത്തില്‍ എല്‍.ഡി.എഫിന് ഭരണം നഷ്ടമായിരുന്നു. സ്വര്‍ണ കൊള്ള ഉള്‍പ്പടെയുള്ള വിവാദങ്ങളും ശക്തമായ ഭരണ വിരുദ്ധ വികാരവും വേമ്പനാട്ടുകായലിലെ കാറ്റുപോലെ ഏറ്റുമാനൂരില്‍ അലടയിക്കുകയാണെന്നു യു.ഡി.എഫ് നേതാക്കള്‍ പറയുന്നു.

Previous articleചാണ്ടി ഉമ്മനെ നെഞ്ചോട് ചേർത്ത് പുതുപ്പള്ളി ; 52907 വോട്ടിൻ്റെ ഭൂരിപക്ഷം
Next articleപാലക്കാട് താമര വിരിഞ്ഞില്ല ; ശോഭ സുരേന്ദ്രനെ വീഴ്ത്തി രമേശ് പിഷാരടി

Leave a Reply