Home ഇന്ത്യ സൗദി എയര്‍ലൈൻസ് വിമാനത്തിൽ തീയും പുകയും ; ഒഴിവായത് വൻ അപകടം

സൗദി എയര്‍ലൈൻസ് വിമാനത്തിൽ തീയും പുകയും ; ഒഴിവായത് വൻ അപകടം

203
0

ലഖ്‍നൗ : ഹജ്ജ് യാത്രക്കാരുമായി എത്തിയ സൗദി എയര്‍ലൈൻസ് വിമാനത്തിൽ തീയും പുകയും ഉയർന്നു. ഇത് യാത്രക്കാരെ പരിഭ്രാന്തിയിലാഴ്ത്തി. വിമാനം ലഖ്‍നൗ വിമാനത്താവളത്തിൽ ലാന്‍ഡ് ചെയ്യുമ്പോഴാണ് ഇടതുചക്രത്തിൽ നിന്ന് തീയും പുകയും ഉയര്‍ന്നത്. ഹജ്ജ് യാത്ര കഴിഞ്ഞശേഷം ഇന്ത്യയിലേക്ക് മടങ്ങിവരുന്നവരാണ് വിമാനത്തിലുണ്ടായിരുന്നത്. വിമാനം അടിയന്തരമായി നിര്‍ത്തിയശേഷം യാത്രക്കാരെ ഒഴിപ്പിച്ചു. തുടര്‍ന്ന് തീ ഉടനെ കെടുത്തിയതിനാൽ അപകടമൊഴിവായി. ഇന്നലെ രാത്രി 10.45നാണ് ജിദ്ദയിൽ നിന്ന് വിമാനം പുറപ്പെട്ടത്. ലഖ്‍നൗവിലെ വിമാനത്താവളത്തിൽ ഇന്ന് രാവിലെ ആറരയക്ക് ലാന്‍ഡ് ചെയ്യുമ്പോഴാണ് സംഭവമുണ്ടായത്. വിമാനത്തിലെ യാത്രക്കാരെല്ലാം സുരക്ഷിതരാണ്. ഹൈഡ്രോളിക് സംവിധാനത്തിലെ ചോര്‍ച്ചയാണ് തീ ഉയരാൻ കാരണമെന്നാണ് പ്രാഥമിക നിഗമനം.

Previous articleഅയർലണ്ട് മലയാളി രാജു കുന്നക്കാട്ടിന് തോപ്പിൽ ഭാസി സ്മാരക അവാർഡ്
Next articleഇറാൻ-ഇസ്രായേൽ സംഘർഷം ; നൂറുകണക്കിന് ആളുകൾക്ക് ജീവഹാനി

Leave a Reply