ലണ്ടൻ : യുകെ പൊതുതെരഞ്ഞെടുപ്പിൽ ജനവിധി തേടി രണ്ട് മലയാളികളും. തെരഞ്ഞെടുപ്പിൽ എത്ര ഇന്ത്യക്കാർ ജയിക്കുമെന്ന ആകാംക്ഷയിലാണ് മലയാളികളടക്കമുള്ള ഇന്ത്യൻ വംശജർ. ബ്രിട്ടീഷ് ഫ്യൂച്ചർ തിങ്ക് ടാങ്കിൻ്റെ ഒരു വിശകലനം അനുസരിച്ച് ഏറ്റവും കൂടുതൽ വംശീയ ന്യൂനപക്ഷ സ്ഥാനാർഥികളെ തെരഞ്ഞെടുപ്പിൽ മത്സരിപ്പിക്കുന്നത് ലേബർ പാർട്ടിയാണ്. പുതിയ പാർലമെൻ്റ് ബ്രിട്ടീഷ് വോട്ടർമാരുടെ വൈവിധ്യത്തെ പ്രതിഫലിപ്പിക്കുമെന്ന് ബ്രിട്ടീഷ് ഫ്യൂച്ചർ ഡയറക്ടർ സുന്ദർ കട്‌വാല പറഞ്ഞു. യുകെയുടെ ചരിത്രത്തിൽ ഇതാദ്യമായായി രണ്ട് മലയാളികളെ പാർലമെൻ്റ് തെരഞ്ഞെടുപ്പിൽ മത്സരിക്കാൻ അതത് പാർട്ടികൾ ഔദ്യോഗികമായി നോമിനേറ്റ് ചെയ്തിട്ടുണ്ട്. പഞ്ചാബി, ഗുജറാത്തി കമ്മ്യൂണിറ്റികളിൽ നിന്ന് നിരവധി എംപിമാർ ദേശീയ രാഷ്ട്രീയത്തിൽ ദീർഘകാലമായി സജീവമാണ് .












