ഡബ്ലിൻ: അയർലൻഡിൽ യാക്കോബായ സഭ ഫാമിലി കോൺഫറൻസ് ഈ മാസം 25, 26 തീയതികളിൽ നടക്കും. ലീമെറിക് കാപ്പമോർ കമ്യൂണിറ്റി സെന്ററിൽ വച്ചാണ് കുടുംബ സംഗമം. ഇതുമായി ബന്ധപ്പെട്ടുള്ള നോട്ടീസ് പ്രകാശനം ചെയ്തു. അയർലൻഡിലെ ഇരുപതോളം വരുന്ന ഇടവകകളിൽ നിന്നായി ആയിരത്തോളം വിശ്വാസികൾ പങ്കെടുക്കും. നോക്ക് മരിയൻ തീർത്ഥാടനകേന്ദ്രത്തിൽ നടന്ന വി. കുർബാനയ്ക്ക് ശേഷം, കുടുംബ സംഗമത്തിന്റെ നോട്ടീസ് ഇടവക മെത്രാപ്പോലീത്ത തോമസ് മോർ അലക്സന്ത്രയോസ് ഭദ്രാസന ഭാരവാഹികൾക്ക് നൽകിക്കൊണ്ട് പ്രകാശനം ചെയ്തു. കുടുംബ സംഗമത്തിന്റെ നടത്തിപ്പിനായി ഇടവക മെത്രാപ്പോലീത്ത തോമസ് മോർ അലക്സന്ത്രയോസിന്റെയും ഭദ്രാസന ഭാരവാഹികളുടെയും ജനറൽ കൺവീനർ ഫാ. ബിജോയ് കറുകുഴിയിലിന്റെയും നേതൃത്വത്തിൽ വിവിധ സബ്കമ്മിറ്റികൾ രൂപീകരിച്ചിട്ടുണ്ട്.














