Home യൂറോപ്പ് പോർട്ട്സ് മൗത്ത് ഇടവക പ്രഖ്യാപനവും പ്രഥമ തിരുന്നാളും സെപ്റ്റംബറിൽ. മേജർ ആർച്ച് ബിഷപ്പ് മാർ റാഫേൽ...

പോർട്ട്സ് മൗത്ത് ഇടവക പ്രഖ്യാപനവും പ്രഥമ തിരുന്നാളും സെപ്റ്റംബറിൽ. മേജർ ആർച്ച് ബിഷപ്പ് മാർ റാഫേൽ തട്ടിലിന് സ്വീകരണം നൽകും

437
0

സെപ്റ്റംബർ 8 ന് പോർട്ട്‌സ്മൗത്ത് ഔർ ലേഡി ഓഫ് നേറ്റിവിറ്റി ആൻഡ് സെന്‍റ് പോൾ സിറോ മലബാർ ദേവാലയ കൂദാശ കർമ്മവും ഇടവക പ്രഖ്യാപനവും പരി. അമ്മയുടെ പിറവിത്തിരുനാളും നടത്തപ്പെടും. ഗ്രേറ്റ് ബ്രിട്ടൻ സീറോ മലബാർ രൂപതാധ്യക്ഷൻ മാർ ജോസഫ് സ്രാമ്പിക്കൽ പോർട്ട്‌സ് മൗത്ത് രൂപതാധ്യക്ഷൻ റൈറ്റ് റവ. ഫിലിപ്പ് ഈഗൻ എന്നിവരുടെ സാന്നിധ്യത്തിൽ നടത്തുന്ന ചടങ്ങിൽ എല്ലാവരെയും ക്ഷണിക്കുന്നതായി ഫാ. ജിനോ അരിക്കാട്ട് എംസിബിഎസ് മിഷൻ ഡയറക്ടർ, ബൈജു മാണി, മോനിച്ചൻ തോമസ്, ജിതിൻ ജോൺ കൈക്കാരന്മാർ എന്നിവർ അറിയിച്ചു. സീറോ മലബാർ സഭയുടെ തലവൻ മേജർ ആർച്ച് ബിഷപ് മാർ റാഫേൽ തട്ടിലിന് സെപ്റ്റംബർ 13ന് ദൈവാലയത്തിൽ സ്വീകരണം നൽകും.

2024 സെപ്റ്റംബർ 8, ഞായറാഴ്ച 9.00am -ജപമാല 9.30am – വിശുദ്ധ കുർബ്ബാനയ്ക്കായുള്ള പ്രദക്ഷിണം (സ്കൂളിൽ നിന്ന്) 10.00am – ആഘോഷമായ വിശുദ്ധ കുർബ്ബാന 12.00 Noon – പ്രദക്ഷിണം 1.00pm – സ്നേഹവിരുന്ന്.

Previous articleയൂറോപ്യൻ ചെസ്സ് ചാമ്പ്യൻഷിപ്പിൽ ചരിത്രം സൃഷ്ടിച്ച് ഇന്ത്യൻ വംശജയായ എട്ട് വയസ്സുകാരി
Next articleയുകെ പൊതുതെരഞ്ഞെടുപ്പ് ; ജനവിധി തേടി രണ്ട് മലയാളികളും

Leave a Reply