Home ഇന്ത്യ പ്രവാസി കേരളീയർ ഇനി ഒരു കുടക്കീഴിൽ ; ലോകകേരളം പോര്‍ട്ടലിൽ രജിസ്റ്റര്‍ ചെയ്യാം.

പ്രവാസി കേരളീയർ ഇനി ഒരു കുടക്കീഴിൽ ; ലോകകേരളം പോര്‍ട്ടലിൽ രജിസ്റ്റര്‍ ചെയ്യാം.

259
0

ലോകമെമ്പാടുമുള്ള കേരളീയ പ്രവാസികളെ ഒരു കുടക്കീഴില്‍ ഒരുമിപ്പിക്കുന്ന ഡിജിറ്റൽ പ്ലാറ്റ്‌ഫോമായ ലോകകേരളം ഓണ്‍ലൈന്‍ പോര്‍ട്ടലിലേയ്ക്ക് ഇപ്പോള്‍ രജിസ്റ്റര്‍ ചെയ്യാം. (https://www.lokakeralamonline.kerala.gov.in) വെബ്ബ്സൈറ്റില്‍ ലളിതമായ അഞ്ചുസ്റ്റെപ്പുകളിലായി രജിസ്ട്രേഷന്‍ പൂര്‍ത്തിയാക്കാം. ഇതിനുശേഷം ഡിജിറ്റല്‍ ഐ.ഡി കാര്‍ഡും ലഭിക്കും. ഇന്ത്യയിലെ മറ്റ് സംസ്ഥാനങ്ങളിലേയും, വിദേശരാജ്യങ്ങളിലേയും പ്രവാസികേരളീയര്‍ (എന്‍.ആര്‍.കെ), അസ്സോസിയേഷനുകള്‍ കൂട്ടായ്മകള്‍ എന്നിവര്‍ക്കും പോര്‍ട്ടലില്‍ രജിസ്റ്റര്‍ ചെയ്യാം. രജിസ്റ്റര്‍ ചെയ്യുന്നവരുടെ സ്വകാര്യത ഉറപ്പാക്കുന്നതിനൊപ്പം വിവരങ്ങള്‍ പൂര്‍ണ്ണമായും സുരക്ഷിതവുമായിരിക്കും.

Previous articleയുകെ പൊതുതെരഞ്ഞെടുപ്പ് ; ജനവിധി തേടി രണ്ട് മലയാളികളും
Next articleഹ്യൂസ്റ്റണിൽ ലീജിയൻ ഓഫ് മേരി സെമിനാർ

Leave a Reply