Home ഇന്ത്യ തമിഴ്നാട്ടില്‍ തകര്‍പ്പൻ ജയത്തിന്റെ തലയെടുപ്പില്‍ സ്റ്റാലിൻ ; നിലംതൊടാതെ അണ്ണാമലൈ, പ്രതിസന്ധിയിലായി എടപ്പാടിയും

തമിഴ്നാട്ടില്‍ തകര്‍പ്പൻ ജയത്തിന്റെ തലയെടുപ്പില്‍ സ്റ്റാലിൻ ; നിലംതൊടാതെ അണ്ണാമലൈ, പ്രതിസന്ധിയിലായി എടപ്പാടിയും

287
0

ചെന്നൈ : ലോക്സഭാ തെരഞ്ഞെടുപ്പില്‍ തമിഴ്നാട്ടിലെ തകർപ്പൻ ജയത്തോടെ സംസ്ഥാന രാഷ്ട്രീയത്തിന്റെ മുഖമായി മാറിയിരിക്കുകയാണ് മുഖ്യമന്ത്രി സ്റ്റാലിൻ.മത്സരിച്ച ഒരൊറ്റ സീറ്റിലും നേട്ടമുണ്ടാക്കാനാവാതെ ദയനീയ പരാജയമാണ് ബിജെപി അധ്യക്ഷൻ കെ.

അണ്ണാമലൈക്ക് നേരിടേണ്ടി വന്നത്.

ഇതോടെ ദേശീയ രാഷ്ട്രീയത്തില്‍ അണ്ണാമലൈയുടെ മുഖം ഏറെകുറേ നഷ്ടമായ സ്ഥിതിയിലാണ്.എടപ്പാടി പഴനി സ്വാമിക്ക് മുന്നിലും പ്രതിസന്ധി ഏറുകയാണ്.സഖ്യമവസാനിപ്പിച്ച ഒറ്റക്ക് മത്സരിക്കാൻ തീരുമാനിച്ച ബി.ജെ.പിക്കും അണ്ണാ ഡി.എം.കെക്കും ദയനീയ തോല്‍വിയാണ് ദ്രാവിഡ മണ്ണ് സമ്മാനിച്ചത്. എക്സിറ്റ് പോളുകള്‍ തമിഴ്നാട്ടില്‍ ബിജെപിക്ക് പത്തിലധികം സീറ്റുകള്‍ പ്രവചിച്ചപ്പോഴും വെല്ലൂരില്‍ മാത്രമേ വെല്ലുവിളി ഉള്ളൂവെന്ന നിലപാടില്‍ ഉറച്ചുനില്‍ക്കുകയായിരുന്നു ഡിഎംകെ.വെല്ലൂരിലെ ലീഡ് രണ്ട് ലക്ഷവും കടന്ന് മുന്നേറിയതോടെ മുന്നേറ്റം സഖ്യം ഉറപ്പിച്ചിരുന്നു. തമിഴ്നാട്ടിലെ 39 സീറ്റില്‍ 39 ഇടത്തും ഇന്ത്യ സഖ്യ കക്ഷിയായ ഡിഎംകെ തന്നെയാണ് ജയിച്ചത്.ഭരണത്തിലെത്തി മൂന്നാം വർഷം, കേന്ദ്ര ഏജൻസികള്‍ ഉയർത്തിയ പ്രതിസന്ധിയും പ്രളയത്തിന് പിന്നാലെ ഉരുണ്ടുകൂടിയ ജനരോഷവും മറികടന്ന് നേടിയ ജയം സ്റ്റാലിനെയും മകൻ ഉദയനിധിയെയും കൂടുതല്‍ കരുത്തരാക്കുമെന്നാണ് വിലയിരുത്തല്‍.

തമിഴ്നാട്ടില്‍ 25 ശതമാനം വോട്ടും അരഡസൻ സീറ്റും നേടുമെന്ന് വീമ്ബിളക്കിയിരുന്ന കെ.അണ്ണാമലൈക്ക് മുഖത്തേറ്റ പ്രഹരമാണ് സ്വന്തം തട്ടകമായ കോയമ്ബത്തൂരിലെ ദയനീയ തോല്‍വി.കോയമ്ബത്തൂരില്‍ വിജയം ഉറപ്പിച്ചെന്ന് പറഞ്ഞ കെ അണ്ണാമലൈക്ക് വോട്ടെണ്ണലിന്റെ ഒരു ഘട്ടത്തില്‍പോലും മുന്നിലെത്താൻ കഴിഞ്ഞില്ല. ഒൻപത് സീറ്റില്‍ പാർട്ടി രണ്ടാം സ്ഥാനത്തെത്തിയെന്ന വാദമുയർത്തി പിടിച്ചുനില്‍ക്കാനാകും അണ്ണാമൈലയുടെ ശ്രമം. ത്രികോണ പോരാട്ടമില്ലായിരുന്നെങ്കില്‍ ഡിഎംകെയ്ക്ക് പത്തിലധികം സീറ്റ് നഷ്ടമായേനേ എന്ന വിലയിരുത്തല്‍ , അണ്ണാഡി എംകെയെ പുകച്ചുപുറത്തുചാടിച്ച അണ്ണാമലൈക്ക് ക്ഷീണമാണ്. ചില സീറ്റുകളില്‍ നാലാം സ്ഥാനത്തേക്ക് പിന്തള്ളപ്പെട്ട അണ്ണാ ഡിഎംകെയ്ക്ക് വോട്ടുവിഹിതത്തിലെ രണ്ടാം സ്ഥാനം കൊണ്ട് മാത്രം ആശ്വസിക്കാനാകില്ല. നിയമസഭാ തെരഞ്ഞെടുപ്പിന് രണ്ട് വർഷം മാത്രം ബാക്കിനില്‍ക്കെ പാർട്ടിയിലെ അതൃപ്തരെ അനുനയിപ്പിക്കാനും എടപ്പാടി പാടുപെടും

Previous articleഫ്രാൻസിസ് ജോര്‍ജിന്‍റെ വിജയത്തിന് പോത്തിറച്ചിയും പിടിയും വിളമ്പി എല്‍ഡിഎഫ് കൗണ്‍സിലര്‍ ; വിജയത്തിന്‍റെ രുചി നുണഞ്ഞ് രണ്ടായിരത്തോളം പേര്‍
Next articleഓസ്ട്രേലിയൻ സേനയില്‍ വിദേശികള്‍ക്കും അവസരം

Leave a Reply