Home ഓഷിയാന ഓസ്ട്രേലിയൻ സേനയില്‍ വിദേശികള്‍ക്കും അവസരം

ഓസ്ട്രേലിയൻ സേനയില്‍ വിദേശികള്‍ക്കും അവസരം

251
0

കാൻബറ : വിദേശികള്‍ക്കും ഓസ്ട്രേലിയൻ പ്രതിരോധസേനയില്‍ അവസരം. സർക്കാരിന് ആഗോളതലത്തില്‍ വർധിച്ചുവരുന്ന ഭീഷണി നേരിടാൻ പ്രതിരോധമേഖലയെ ശക്തിപ്പെടുത്തണമെന്നു ആഗ്രഹമുണ്ട്. എന്നാല്‍, സേനയില്‍ ചേരാൻ ആളില്ല. ഈ സാഹചര്യത്തിലാണ് നീക്കം. ആദ്യം അവസരം നല്‍കുന്നത് അയല്‍രാജ്യമായ ന്യൂസിലൻഡുകാർക്കാണ്. ജൂലൈ മുതല്‍ ഓസ്ട്രേലിയയില്‍ സ്ഥിരതാമസത്തിന് അനുമതിയുള്ള ന്യൂസിലൻഡുകാർക്കു സേനയില്‍ ചേരാവുന്നതാണ്. ബ്രിട്ടൻ, യു എസ്, കാനഡ പൗരന്മാർക്കും അടുത്ത വർഷം അവസരമുണ്ടാകുന്നതാണ്.

Previous articleതമിഴ്നാട്ടില്‍ തകര്‍പ്പൻ ജയത്തിന്റെ തലയെടുപ്പില്‍ സ്റ്റാലിൻ ; നിലംതൊടാതെ അണ്ണാമലൈ, പ്രതിസന്ധിയിലായി എടപ്പാടിയും
Next article‘കോണ്‍ഗ്രസ് ജനങ്ങളുടെ പ്രശ്‌നങ്ങള്‍ ഏറ്റെടുത്തു, പ്രതിഫലം ലഭിച്ചു’ ; സച്ചിൻ പൈലറ്റ്

Leave a Reply