Home ഇന്ത്യ ഫ്രാൻസിസ് ജോര്‍ജിന്‍റെ വിജയത്തിന് പോത്തിറച്ചിയും പിടിയും വിളമ്പി എല്‍ഡിഎഫ് കൗണ്‍സിലര്‍ ; വിജയത്തിന്‍റെ രുചി നുണഞ്ഞ്...

ഫ്രാൻസിസ് ജോര്‍ജിന്‍റെ വിജയത്തിന് പോത്തിറച്ചിയും പിടിയും വിളമ്പി എല്‍ഡിഎഫ് കൗണ്‍സിലര്‍ ; വിജയത്തിന്‍റെ രുചി നുണഞ്ഞ് രണ്ടായിരത്തോളം പേര്‍

326
0

പിറവം : പിറവത്തെ പോത്തുപുരാണത്തിന് പരിസമാപ്തി. പിടിയും പോത്തിറച്ചിക്കറിയും വിളന്പിക്കൊണ്ട് കോട്ടയം പാർലമെന്‍റ് യുഡിഎഫ് സ്ഥാനാർഥി ഫ്രാൻസിസ് ജോർജിന്‍റെ വിജയം പിറവത്ത് ആഘോഷിച്ചു. സ്വകാര്യ ബസ്‌സ്റ്റാൻഡിനു മുന്നില്‍ റോഡരികില്‍ ഡെസ്ക് നിരത്തി ഇതിനു മുകളില്‍ വച്ചാണ് പാചകം ചെയ്തു കൊണ്ടുവന്ന പിടിയും ഇറച്ചിക്കറിയും നല്‍കിയത്. വോട്ടെണ്ണല്‍ തുടങ്ങിയ സമയത്ത് എല്‍ഡിഎഫ് സ്ഥാനാർഥി തോമസ് ചാഴികാടനാണ് ലീഡ് ചെയ്തിരുന്നതെങ്കിലും ഇതൊന്നും കണക്കാക്കാതെ രാവിലെ 8.45ഓടെ ഭക്ഷണം വിളന്പിത്തുടങ്ങിയിരുന്നു. രണ്ടു പോത്തിന്‍റെ ഇറച്ചി പാചകം ചെയ്ത് പിടിക്കൊപ്പം വിളന്പി നല്‍കി ഫ്രാൻസിസ് ജോർജിന്‍റെ വിജയം ആഘോഷിക്കുമെന്ന് മൂന്നാഴ്ച മുന്പേ പ്രഖ്യാപിച്ചിരുന്നു. വിവിധ രാഷ്‌ട്രീയ കക്ഷികളില്‍പ്പെട്ട ജനകീയ മുന്നണിയുടെ നേതൃത്വത്തിലാണു പരിപാടി സംഘടിപ്പിച്ചതെന്ന് പറയുന്നുണ്ടെങ്കിലും നേതൃത്വവുമായി ഭിന്നതയില്‍ നില്‍ക്കുന്ന കേരള കോണ്‍ഗ്രസ്-എം പിറവം നഗരസഭ കൗണ്‍സിലർ ജില്‍സ് പെരിയപ്പുറത്തിന്‍റെ നേതൃത്വത്തിലാണ് പരിപാടി നടത്തിയത്. യുഡിഎഫുകാരുടെ പിന്തുണയും സഹകരണവും ഇതിനുണ്ടായിരുന്നു. രണ്ടായിരത്തിലധികമാളുകള്‍ പിടിയും ഇറച്ചിക്കറിയും…

Previous articleപരാജയം പരിശോധിച്ച്‌ ആവശ്യമായ തിരുത്തല്‍ നടത്തും,പാര്‍ട്ടിയുടെ അടിത്തറ ശക്തം ; എം വി ഗോവിന്ദൻ
Next articleതമിഴ്നാട്ടില്‍ തകര്‍പ്പൻ ജയത്തിന്റെ തലയെടുപ്പില്‍ സ്റ്റാലിൻ ; നിലംതൊടാതെ അണ്ണാമലൈ, പ്രതിസന്ധിയിലായി എടപ്പാടിയും

Leave a Reply