Home യൂറോപ്പ് ലിവര്‍പൂള്‍ മലയാളി അസോസിയേഷന്റെ ഈസ്റ്റര്‍, വിഷു, ഈദ് ആഘോഷം ഗംഭീരമായി

ലിവര്‍പൂള്‍ മലയാളി അസോസിയേഷന്റെ ഈസ്റ്റര്‍, വിഷു, ഈദ് ആഘോഷം ഗംഭീരമായി

300
0

ലിവര്‍പൂളില്‍ മത സഹോദര്യത്തിന്റെയും ദേശസ്നേഹത്തിന്റെയും കൊടി ഉയര്‍ത്തി കൊണ്ട് ലിവര്‍പൂള്‍ മലയാളി അസോസിയേഷന്‍ (ലിമ) നടത്തിയ ഈസ്റ്റര്‍, വിഷു, ഈദ് ആഘോഷങ്ങള്‍ മേഴ്സി സൈഡ് മലയാളികള്‍ കെങ്കേമമായി കൊണ്ടാടി. ശനിയാഴ്ച (2004-2024) വൈകുന്നേരം ലിവര്‍പൂള്‍, വിസ്റ്റണ്‍ ടൗണ്‍ഹാളില്‍ നടന്ന വിഷു, ഈസ്റ്റര്‍, ഈദ് ആഘോഷം പുതുമകള്‍ കൊണ്ട് നിറഞ്ഞുനിന്നു. കൃഷ്ണനും യേശുവും മുസലിയാരും ഒരുമിച്ച് നിലവിളക്കില്‍ തിരി തെളിച്ചു കൊണ്ടാണ് ആഘോഷങ്ങള്‍ ഉദ്ഘാടനം ചെയ്തത്. പിന്നീട് എല്ലാവരെയും മനോഹരമായി ഒരുക്കിയിരുന്ന വിഷു കണി കാണിക്കുകയും കുട്ടികള്‍ക്ക് ഓരോ പൗണ്ട് വീതം വിഷു കൈനീട്ടം നല്‍കുകയും ചെയ്തു . കുട്ടികള്‍ക്കായി രാധ, കൃഷ്ണ മത്സരവും ഉണ്ടായിരുന്നു. വിജയിച്ച രാധക്കും, കൃഷ്ണനും 101 പൗണ്ട് വീതം സമ്മാനം നല്‍കി. ആഘോഷത്തിനു സ്വാഗതം ആശംസിച്ചുകൊണ്ട് ലിമയുടെ സെക്രട്ടറി ആതിര ശ്രീജിത്ത് സംസാരിച്ചു. ആശംസകള്‍ നേര്‍ന്നുകൊണ്ട് ലിമ പ്രസിഡണ്ട് സെബാസ്റ്റ്യന്‍ ജോസഫ് സംസാരിച്ചു. ലിമ ട്രഷറര്‍ ജോയ്‌മോന്‍ തോമസ് എല്ലാവര്‍ക്കും നന്ദിയും ആശംസിച്ചു. ലിവര്‍പൂളിന്റെ ചരിത്രത്തില്‍ ആദൃമായിട്ടാണ് ഈസ്റ്ററിനെയും വിഷുവിനെയും, ഈദിനെയും സമന്വയിപ്പിച്ചു കൊണ്ട് ഇത്തരം ഒരു കൂടിച്ചേരല്‍ നടന്നത്. ആഘോഷങ്ങളിലെ വിവിധ കലപരിപാടികള്‍ കാണികളെ സന്തോഷത്തില്‍ ആറാടിച്ചു. മേഴ്സിസൈഡിലെ പ്രശസ്ത ഡാന്‍സ് ഗ്രൂപ്പുകള്‍ ആയ മജേഷ് എബ്രഹത്തിന്റെ സരിഗമ ഡാന്‍സ് സ്റ്റുഡിയോയുടെയും കൃഷ്ണപ്രിയ, റിയ ടീമിന്റെ തേജസ്വനി ഡാന്‍സ് അക്കാദമിയിലെ കുട്ടികളുടെ ഡാന്‍സ്, ഒപ്പന, മേഴ്സി സൈഡിലെ പ്രശസ്ത ഗായകരുടെ ഗാനങ്ങള്‍, കൂടാതെ ലിമ നാടക വേദിയുടെ മൈമും, ഡിജെയും കാണികളെ സന്തോഷപുളകിതര്‍ ആക്കി. യോഗത്തില്‍ മിസ്സ് യുകെ സെമിഫൈനലില്‍ എത്തിയ ജോസലിനെ ലിമ അനുമോദിച്ചു. രുചികരമായ ഭക്ഷണമാണ് പരിപാടിയില്‍ പങ്കെടുത്തവര്‍ക്ക് ലിമ വിളമ്പിയത്. ലോകമെങ്ങും ജാതിയുടെയും മതത്തിന്റെ പേരില്‍ മനുഷൃര്‍ തമ്മിലടിക്കുമ്പോള്‍ അതിന്‍നിന്നു വ്യത്യസ്തമായി മതസഹോദരൃത്തിന്റെയും ദേശ സ്നേഹത്തിന്റെയും സന്ദേശം ഉയര്‍ത്താനാണ് ഈ മാനവിയം പരിപാടിയില്‍ കൂടി ലിമ ശ്രമിക്കുന്നതെന്ന് ലിമ പിആര്‍ഒ എല്‍ദോസ് സണ്ണി അറിയിച്ചു.

Previous articleഅയര്‍ലന്റില്‍ 18 തികഞ്ഞ വിദ്യാര്‍ത്ഥികള്‍ക്ക് മെയ് മാസം മുതല്‍ ചൈല്‍ഡ് ബെനഫിറ്റ് പേയ്‌മെന്റുകള്‍ ലഭ്യമാകും ; 19-ാം പിറന്നാള്‍ ദിനം വരെ ഈ ആനുകൂല്യത്തിന് അര്‍ഹത; അംഗപരിമിതരാണെങ്കില്‍ പൂര്‍ണ്ണ സമയ വിദ്യാഭ്യാസമെന്ന മാനദണ്ഡം ബാധകമല്ല
Next articleപീറ്റര്‍ ചേരാനലൂര്‍ നയിക്കുന്ന സ്‌നേഹ സംഗീത രാവ് മെയ് നാലിന് ഈസ്റ്റ് ലണ്ടനില്‍ ; ഒപ്പം മറ്റനേകം സംഗീത പ്രതിഭകളും

Leave a Reply