Home യൂറോപ്പ് പീറ്റര്‍ ചേരാനലൂര്‍ നയിക്കുന്ന സ്‌നേഹ സംഗീത രാവ് മെയ് നാലിന് ഈസ്റ്റ് ലണ്ടനില്‍ ; ഒപ്പം...

പീറ്റര്‍ ചേരാനലൂര്‍ നയിക്കുന്ന സ്‌നേഹ സംഗീത രാവ് മെയ് നാലിന് ഈസ്റ്റ് ലണ്ടനില്‍ ; ഒപ്പം മറ്റനേകം സംഗീത പ്രതിഭകളും

357
0

ടീം ഡെഗനാമും ഈസ്റ്റ് ലണ്ടന്‍ മലയാളി അസോസിയേഷനും സംയുക്തമായി അവതരിപ്പിക്കുന്ന പുതുമയാര്‍ന്ന സംഗീത വിരുന്ന് ഈ വരുന്ന മെയ് മാസം നാലാം തീയതി ശനിയാഴ്ച വൈകുന്നേരം ആറു മണിക്ക് ഈസ്റ്റ് ലണ്ടനിലെ കാമ്പിയന്‍ സ്‌കൂള്‍ ഹാളില്‍ വച്ച് നടത്തപ്പെടും. ‘ഇസ്രായിലിന്‍ നാഥനായി വാഴുമേക ദൈവം…’എന്ന എക്കാലത്തെയും ഹിറ്റ് ഗാന ശില്‍പി പീറ്റര്‍ ചേരാനലൂരിന്റെ നേതൃത്വത്തില്‍ ആയിരിക്കും സ്‌നേഹ സംഗീതാരാവ് എന്ന ഈ ഗാനനിശ അരങ്ങേറുന്നത്. സ്‌നേഹ സങ്കീര്‍ത്തനം എന്ന മുന്‍ സംഗീത പരിപാടി യുടെ സീസണ്‍ 2 അയായിട്ടാണ് സ്‌നേഹാസംഗീത രാവ് അരങ്ങേറുക. അത്യന്താധുനിക സൗകര്യങ്ങള്‍ നിറഞ്ഞ കാമ്പിയന്‍ സ്‌കൂളിന്റെ ഹാളില്‍ 500 അധികം ആളുകള്‍ക്ക് ഇരിപ്പിടം ഒരുക്കും. മുന്തിയ ശബ്ദം വെളിച്ച വിന്യാസവും, കൂറ്റന്‍ ഡിജിറ്റല്‍ വാളും പരിപാടിയെ വര്‍ണ്ണാഭമാക്കും.

ഫ്‌ളവേഴ്‌സ്, ഏഷ്യാനെറ്റ് ചാനലുളിലെ സംഗീത പരിപാടിയില്‍ പ്രേക്ഷക ഹൃദയം കവര്‍ന്ന കൊച്ചു മിടുക്കി മേഘ്‌ന കുട്ടിയുടെ സാന്നിധ്യം ലണ്ടന്‍ മലയാളികള്‍ക്ക് മറക്കാനാവാത്ത അനുഭവം സമ്മാനിക്കും. യുവജനങ്ങളുടെ സംഗീത തുടിപ്പ് ക്രിസ്റ്റ കല, കേരള കര കടന്ന് യൂറോപ്പിലും അമേരിക്കയിലും ആരാധക ലക്ഷങ്ങളെ സൃഷ്ടിച്ച യുവഗായകന്‍ ലിബിന്‍ സകറിയ, കീബോര്‍ഡില്‍ ഇന്ദ്ര ജാലം തീര്‍ക്കുന്ന ഏഷ്യാനെറ്റ് ബൈജു കൈതരാന്‍, പ്രശസ്ത ഗായകരുടെ ശബ്ദത്തില്‍ പാടി നമ്മെ അമ്പരിപ്പിക്കുന്ന ചാര്‍ളി ബഹറിന്‍, വ്യത്യസ്തമായ ഈ സംഗീത വിരുന്ന് മലയാളി സുഹൃത്തുക്കള്‍ക്ക് മറക്കാനാവാത്ത അനുഭവം സമ്മാനിക്കും. ഹാളിനോട് ചേര്‍ന്ന് സൗജന്യ കാര്‍പാര്‍ക്കിങ് ലഭ്യമാണ്.

കൂടുതല്‍ വിവരങ്ങള്‍ക്ക് ബന്ധപ്പെടുക

പ്രകാശ് അഞ്ചല്‍ : 07786282497

സോണി : 07886973751

ജോണ്‍സ് മാത്യൂസ്

Previous articleലിവര്‍പൂള്‍ മലയാളി അസോസിയേഷന്റെ ഈസ്റ്റര്‍, വിഷു, ഈദ് ആഘോഷം ഗംഭീരമായി
Next articleസേവനം യുകെയുടെ യൂണിറ്റ് സ്‌കോട്ട്‌ലന്‍ഡില്‍ രൂപീകൃതമാകുന്നു; ജൂണ്‍ 15ന് ശനിയാഴ്ച ഗ്ലാസ്‌ഗോയില്‍ രൂപീകരണ യോഗം ; ഗുരു ഭക്തര്‍ക്ക് സ്വാഗതം

Leave a Reply