
അയര്‍ലന്‍ഡിലെ 18 വയസ്സു തികഞ്ഞ, പൂര്‍ണ്ണ സമയ വിദ്യാഭ്യാസത്തില്‍ ഏര്‍പ്പെട്ടിരിക്കുന്നവര്‍ക്ക് വേണ്ടിയുള്ള ചൈല്‍ഡ് ബെനഫിറ്റ് പേയ്മെന്റുകള്‍ മെയ് മാസം മുതല്‍ വിതരണം ചെയ്തു തുടങ്ങും. 2024 ലെ ബജറ്റിലായിരുന്നു ഈ ആനുകൂല്യം പ്രഖ്യാപിച്ചത്. അതിന് അര്‍ഹതയുള്ളവര്‍ക്ക്, 19 വയസ്സ് പൂര്‍ത്തിയാകുന്നതു വരെ ഈ ആനുകൂല്യം. അംഗപരിമിതരാായവര്‍ക്ക് ഈ ആനുകൂല്യം ലഭിക്കുന്നതിന് പൂര്‍ണ്ണ സമയ വിദ്യാഭ്യാസത്തില്‍ ഏര്‍പ്പെടണമെന്നില്ല. അവര്‍ക്കും 19 വയസ്സ് തികയുന്നതു വരെ ഈ ആനുകൂല്യം ലഭിക്കും. ചൈല്‍ഡ് ബെനെഫിറ്റില്‍ വരുത്തിയ ഈ മാറ്റങ്ങള്‍ കാരണം പ്രതിവര്‍ഷം 60,000 കുട്ടികള്‍ക്ക് ഈ ആനുകൂല്യം ലഭ്യമാകുമെന്നാണ് സര്‍ക്കാര്‍ കണക്കാക്കുന്നത്. സെപ്റ്റംബര്‍ മുതലായിരുന്നു ഇത് നല്‍കാന്‍ തീരുമാനിച്ചിരുന്നതെങ്കിലും പിന്നീട് അത് നേരത്തെ ആക്കുകയായിരുന്നു. ഇതുവഴി മെയ് മാസത്തില്‍ 2.16 മില്യന്‍ പൗണ്ടിന്റെ അധിക ചെലവ് പ്രതീക്ഷിക്കുന്നതായി സാമൂഹ്യ സുരക്ഷാ മന്ത്രി ഹീതര്‍ ഹംഫ്രീസ് പറഞ്ഞു.
2024 ല്‍ പുതിയ പേയ്മെന്റുകള്‍ക്കായി 43.2 മില്യന്‍ പൗണ്ട് വേണ്ടി വരും എന്നാണ് കണക്കാക്കുന്നത്. കുട്ടികള്‍ സ്‌കൂള്‍ പ്രവേശനം തേടുന്നത് പഴയതിനേക്കാള്‍ കൂടിയ പ്രായത്തിലാണെന്ന് മന്ത്രി ചൂണ്ടിക്കാണിച്ചു. അതുകൊണ്ടു തന്നെ പൂര്‍ണ്ണ സമയ സെക്കന്‍ഡറി വിദ്യാഭ്യാസം ചെയ്യുന്നവരില്‍ 18 വയസ്സ് തികഞ്ഞവര്‍ ഏറെയുണ്ട് എന്നും അവര്‍ പറയുന്നു. അതുകൊണ്ടാണ് ഈ പദ്ധതിയില്‍ മാറ്റം ആവശ്യമായി വന്നതെന്നും അവര്‍ പറഞ്ഞു. കുട്ടികള്‍ക്ക് 19 വയസ്സ് തികയുന്നത് വരെ മാതാപിതാക്കള്‍ക്ക് ഈ ആനുകൂല്യം ലഭിക്കും. പൂര്‍ണ്ണ സമയ വിദ്യാഭ്യാസത്തില്‍ ഏര്‍പ്പെട്ടിരിക്കുന്ന 18 വയസ്സ് തികഞ്ഞ കുട്ടികള്‍ ഉള്ള മാതാപിതാക്കള്‍ ഡിപ്പാര്‍ട്ട്‌മെന്റ് ഓഫ് സോഷ്യല്‍ പ്രോട്ടക്ഷനെ സമീപിച്ച്, ആനുകൂല്യത്തിനായി അപേക്ഷിക്കണം. കുട്ടികള്‍ പൂര്‍ണ്ണ സമയ വിദ്യാഭ്യാസത്തിലാണ് എന്നത് സ്ഥിരീകരിക്കുന്നതിനും അത് അപേക്ഷയില്‍ ഉള്‍പ്പെടുത്തുന്നതിനുമാണിത്. ഒരിക്കല്‍ അപേക്ഷിച്ചാല്‍ അര്‍ഹതയുള്ളവര്‍ക്ക് 19 വയസ്സ് തികയുന്നതു വരെ ഈ ആനുകൂല്യം ലഭിച്ചു കൊണ്ടിരിക്കും.











