ദോഹ : ഫാഷൻ ലോകത്തെ പ്രമുഖ ബ്രാൻഡുകളായ ലൂയിസ് ഫിലിപ്പ്,വാൻ ഹ്യൂസൻ എക്സ്ക്ലൂസീവ് ഷോറൂമുകള്‍ മാള്‍ ഓഫ് ഖത്തറില്‍ പ്രവർത്തനമാരംഭിച്ചു. പ്രശസ്ത നടൻ മനോജ് കെ.ജയൻ, പ്രശസ്ത മോളിവുഡ് നിർമ്മാതാവ് ആൻ്റണി പെരുമ്ബാവൂർ എന്നിവരുടെ സാന്നിധ്യത്തിലായിരുന്നു ലോഞ്ച്.ആദിത്യ ബിർള ഫാഷൻ ആൻഡ് റീട്ടെയില്‍ ലിമിറ്റഡിൻ്റെ (ABFRL) പ്രമുഖ ബ്രാൻഡുകളാണ് ലൂയിസ് ഫിലിപ്പും വാൻ ഹ്യൂസണും.
മാള്‍ ഓഫ് ഖത്തറിൻ്റെ ഒന്നാം നിലയിലാണ് പുതിയ എക്സ്ക്ലൂസീവ് ഷോറൂമുകള്‍ പ്രവർത്തനമാരംഭിച്ചത്. ഉത്ഘാടനചടങ്ങില്‍ ആദിത്യ ബിർള ഫാഷൻ ആൻഡ് റീട്ടെയില്‍ ലിമിറ്റഡ് പ്രസിഡൻ്റ്ജേക്കബ് ജോണ്‍, ഹസ്സൻ അഹമ്മദ് മുഹമ്മദ് അല്‍ മാല്‍, എച്ച്.കെ ഗ്രൂപ്പ് ചെയർമാൻ ഡോ. ഹസ്സൻ കുഞ്ഞി എന്നിവരും പങ്കെടുത്തു.
ഷഫീക് അറക്കല്‍













