Home അമേരിക്ക ഫോമാ ‘ടീം യുണൈറ്റഡ് ‘ ഒറ്റക്കെട്ടായി ന്യൂജേഴ്‌സി ട്വിലൈറ്റ് മീഡിയ-ഐ.പി.സി.എന്‍.എ. സംഗമത്തില്‍

ഫോമാ ‘ടീം യുണൈറ്റഡ് ‘ ഒറ്റക്കെട്ടായി ന്യൂജേഴ്‌സി ട്വിലൈറ്റ് മീഡിയ-ഐ.പി.സി.എന്‍.എ. സംഗമത്തില്‍

441
0

ന്യൂജേഴ്സി : പ്രമുഖ ഫോട്ടോഗ്രാഫറും വിഡിയോഗ്രാഫറുമായ സിജോ പൗലോസും ഇന്ത്യ പ്രസ് ക്ലബ്ബ് ഓഫ് നോര്‍ത്ത് അമേരിക്കയും (IPCNA) സംയുക്തമായി ന്യൂജേഴ്‌സിയില്‍ സംഘടിപ്പിച്ച മലയാളീ സംഗമത്തില്‍ ബേബി മണക്കുന്നേലിന്റെ നേതൃത്വത്തിലുള്ള ഫോമാ ‘ടീം യുണൈറ്റഡ്’ ആറ് അംഗങ്ങളും ഒറ്റക്കെട്ടായി നിന്ന് എല്ലാവരുടെയും ശ്രദ്ധ പിടിച്ചു പറ്റി. ഒരേ മനസ്സോടെ, ഒരേ സ്വരത്തോടെ ആറ് പേരും അവിടെ എത്തിയ എല്ലാ സംഘടനാ ഭാരവാഹികളെയും നേതാക്കന്മാരെയും സുഹൃത്തുക്കളെയും അഭിവാദ്യം ചെയ്തപ്പോള്‍ ഫോമായെ 2024-2026 കാലാവധിയില്‍ നയിക്കുവാന്‍ യോഗ്യരായ നേതാക്കളെ ഒരുമിച്ചു കണ്ട സംതൃപ്തിയിലായി എല്ലാവരും. ഫോമായുടെയും ഫൊക്കാനയുടെയും മറ്റു പല സ്ഥാനാര്‍ഥികളും പരിചയപ്പെടലിന്റെയും സൗഹൃദം പതുക്കലിന്റേയും വോട്ടഭ്യര്‍ഥനയുടെയും ഒറ്റപ്പെട്ട സമീപനം സ്വീകരിച്ചപ്പോള്‍ ‘ടീം യുണൈറ്റഡ്’ ഒരുമിച്ച്‌ ഓരോരുത്തയെയും സമീപിച്ചത് ഏവര്‍ക്കും വേറിട്ടൊരനുഭവമായി.

ട്വിലൈറ് മീഡിയയുടെ 15-മത് വാര്‍ഷികവും പ്രസ് ക്ലബ്ബിന്റെ പുതിയ വര്‍ഷത്തെ ചുമതലക്കാരുടെ സ്ഥാനാരോഹണവും പ്രവര്‍ത്തനോദ്ഘാടനവും ഒരേ വേദിയില്‍ അരങ്ങേറിയപ്പോള്‍ അമേരിക്കയിലെ വിവിധ സംസ്ഥാനങ്ങളില്‍ നിന്നും, കാനഡയില്‍ നിന്നും ധാരാളം സംഘടനാ നേതാക്കളും സുഹൃത്തുക്കളും ചടങ്ങില്‍ പങ്കെടുക്കുന്നതിനായി എത്തിച്ചേര്‍ന്നു. അതൊരു അസുലഭ അവസരമായി മനസ്സിലാക്കിയ ‘ടീം യുണൈറ്റഡ്’ സ്ഥാനാര്‍ത്ഥികളായ ആറു പേരും പല സംസ്ഥാനങ്ങളില്‍ നിന്നും ഒരുമിച്ച്‌ ആ വേദിയില്‍ എത്തിച്ചേര്‍ന്നു എന്നത് പ്രത്യേകത ആയിരുന്നു.

ഫോമായുടെ 2024-2026 കാലാവധിയിലേക്കുള്ള ചുമതലക്കാരുടെ തെരഞ്ഞെടുപ്പിലേക്ക് മത്സരിക്കുന്ന പ്രസിഡന്റ് സ്ഥാനാര്‍ഥി ബേബി മണക്കുന്നേല്‍ ടെക്‌സസില്‍ (ഹ്യൂസ്റ്റണ്‍) നിന്നും, ജനറല്‍ സെക്രട്ടറി സ്ഥാനാര്‍ഥി ബൈജു വര്‍ഗ്ഗീസ് ന്യൂ ജേഴ്‌സിയില്‍ നിന്നും, ട്രഷറര്‍ സ്ഥാനാര്‍ഥി സിജില്‍ ജോര്‍ജ് പാലക്കലോടി കാലിഫോര്‍ണിയയില്‍ നിന്നും, വൈസ് പ്രസിഡന്റ് സ്ഥാനാര്‍ഥി ഷാലൂ പുന്നൂസ് പെന്‍സില്‍വാനിയയില്‍ (ഫിലാഡല്‍ഫിയ) നിന്നും, ജോയിന്റ് സെക്രട്ടറി സ്ഥാനാര്‍ഥി പോള്‍ പി. ജോസ് ന്യൂയോര്‍ക്കില്‍ (ലോങ്ങ് ഐലന്‍ഡ്) നിന്നും ജോയിന്റ് ട്രഷറര്‍ സ്ഥാനാര്‍ഥി അനുപമ കൃഷ്ണന്‍ ഒഹായോയില്‍ നിന്നും എത്തിയപ്പോള്‍ ഫോമാ നേതൃത്വത്തിലെ വിവിധ സംസ്ഥാനങ്ങളുടെ പ്രധിനിത്യവും ഒത്തൊരുമയും എല്ലാവര്‍ക്കും മനസ്സിലാക്കാന്‍ സാധിച്ചു. അതിനാല്‍ ‘ടീം യുണൈറ്റഡ്’ മത്സരാര്‍ത്ഥികളെ വിജയിപ്പിച്ചാല്‍ അടുത്ത രണ്ടു വര്‍ഷത്തെ കാലാവധിയില്‍ ഫോമായെ കൂടുതല്‍ ഉയരങ്ങളിലേക്ക് എത്തിക്കാന്‍ ഈ ടീമിന് സാധിക്കും എന്ന് അവരുടെ കൂട്ടായ പ്രവര്‍ത്തനം കണ്ടപ്പോള്‍ എല്ലാവര്‍ക്കും വിശ്വാസമായി.

തങ്ങളുടെ ടീമിനെ അടുത്ത കാലാവധിയിലേക്ക് വിജയിപ്പിച്ചാല്‍ ഫോമായുടെ പ്രവര്‍ത്തന മികവ് ഇരട്ടിയായി വര്‍ദ്ധിപ്പിക്കാമെന്നും ഫോമായുടെ പ്രശസ്തി നിലവിലുള്ളതിനേക്കാള്‍ മെച്ചപ്പെടുത്താമെന്നും മാത്രമാണ് ‘ടീം യുണൈറ്റഡ്’ വാക്കു നല്‍കുന്നത്. അല്ലാതെ മുന്‍ വര്‍ഷങ്ങളിലെ സ്ഥാനാര്‍ഥികള്‍ നല്കിയതുപോലെ നടപ്പിലാകാത്ത സ്വപ്ന വാഗ്ദാനങ്ങളൊന്നും ഈ ടീം വാഗ്ദാനം ചെയ്യുന്നില്ല. ഏതായാലും ന്യൂജേഴ്സിയില്‍ കണ്ടതുപോലുള്ള ഒത്തൊരുമയും കൂട്ടായ്മയും 2024-2026 വര്‍ഷം ഫോമായില്‍ കാഴ്ചവെച്ച്‌ ഫോമായേ അടുത്ത തലങ്ങളിലേക്ക് ഉയര്‍ത്തും എന്ന് മാത്രമാണ് വിവിധ സംഘടനകളില്‍ വിജയപ്രദമായ പ്രവര്‍ത്തനം കാഴ്ചവച്ച്‌ പരിചയസമ്ബന്നരായ ആറു സ്ഥാനാര്‍ഥികളും അവകാശപ്പെടുന്നത്. ഈ ആറു പേരെയും ഫോമയുടെ നന്മക്കായി ഒറ്റക്കെട്ടായി വിജയിപ്പിക്കണമെന്ന് ബേബി മണക്കുന്നേല്‍ എല്ലാവരോടും അഭ്യര്‍ത്ഥിക്കുന്നു.

മാത്യുക്കുട്ടി ഈശോ

Previous articleലൂയിസ് ഫിലിപ്പ്,വാൻ ഹ്യൂസൻ എക്സ്ക്ലൂസീവ് ഷോറൂമുകള്‍ മാള്‍ ഓഫ്ഖത്തറില്‍പ്രവര്‍ത്തനമാരംഭിച്ചു
Next articleപ്രവാസികളെ പിഴിയുന്ന വിമാനകമ്ബനികളെ നിയന്ത്രിയ്ക്കാന്‍ നിയമനിര്‍മാണം വേണം ; നവയുഗം

Leave a Reply