കോട്ടയം : വിജയപുരം റോമൻ കത്തോലിക്ക രൂപതയുടെ പ്രവാസി അസോസിയേഷനായ വിജയപുരം ഇന്റർനാഷണല്‍ മൈഗ്രൻസ് അസോസിയേഷന് (VIMA) പുതിയ ഭരണസമിതി നിലവില്‍ വന്നു. വനവാതുക്കര ഇടവകാംഗമായ റെനി ജോർജ് (UAE) പ്രസിഡന്റായും, മറയൂർ ദിണ്ഡുക്കൊമ്ബു ഇടവകാംഗമായ ശാരിമോള്‍ ജോമോൻ (ISRAEL) ജനറല്‍ സെക്രട്ടറിയായും തിരഞ്ഞെടുക്കപ്പെട്ടു. വിമാ ജനറല്‍ കമ്മിറ്റി മീറ്റിംഗില്‍ വിജയപുരം രൂപതാ അധ്യക്ഷൻ അഭിവന്ദ്യ സെബാസ്റ്റ്യൻ തെക്കേതെച്ചേരില്‍ പിതാവ് പുതിയ സമിതിയെ പ്രഖ്യാപിച്ചു. വിവിധ രാജ്യങ്ങളില്‍ നിന്നായി 6 അംഗ കോർ കമ്മിറ്റിയെയും,22 അംഗ എക്സിക്യൂട്ടീവ് കമ്മിറ്റിയെയും തെരഞ്ഞെടുത്തു. വിജയപുരം രൂപതയുടെ സഹായമെത്രാൻ അഭിവന്ദ്യ ജസ്റ്റിൻ മഠത്തില്‍പറമ്ബില്‍ പിതാവും, വിമ ഡയറക്ടർ റവ.ഫാ.ലിനൂസ് ബിവേര ചുള്ളിക്കാപറമ്ബില്‍ അച്ചനും മീറ്റിംഗില്‍ സന്നിഹിതരായിരുന്നു. റെനി ജോർജ് UAE (പ്രസിഡന്റ്), ടിന്റുമോള്‍ തോബിയസ് Saudi Arabia (വൈസ് പ്രസിഡന്റ്), ശാരിമോള്‍ ജോമോൻ Israel (ജനറല്‍സെക്രട്ടറി), ജോണ്‍ സേവ്യർ Kuwait (സെക്രട്ടറി), സ്വപ്ന ഗബ്രിയേല്‍ Israel (ട്രഷറർ).
മറ്റ് എക്സിക്യൂട്ടീവ് കമ്മിറ്റി അംഗങ്ങള്‍
ആന്റണി മുണ്ടക്കല്‍ UAE, മത്തായി പി ജോണ്‍ Malidives,റാനോഷ് രാജൻ UAE, അഖിലേഷ് അബ്രഹാം Saudi Arabia,Fr. ഫെലിക്സ് ദേവസ്യ Canada, ജോമോൻ ജോസഫ് Ireland, റെജി ടോം ജോർജ് UAE,രതീഷ് സി Oman,പ്രിയൻ ടൈറ്റസ് നെല്‍സണ്‍ UAE,ജോസഫ് ലോബോ UAE,ഡേവിസണ്‍ തോമസ് Ireland,മേരിദാസ് ആന്റണി Saudi Arabia,ജെൻസണ്‍ തോമസ് UAE,നിഖിത ജോണ്‍സൻ Ireland,ഐറിൻ റോസ് വില്യം UAE,Fr. ജിൻസണ്‍ തോമസ് Austria,ജോസഫ് അച്ചൻകുഞ്ഞ് Saudi Arabia,ബിൻസി സണ്ണി Israel, ജീൻ M തോമസ് UAE, തോമസ് മൂലയില്‍ UAE, സതീഷ് D നെല്ലിമല UAE, ബിബിൻ ജോസഫ് UAE













