Home ഗൾഫ് തൃശ്ശൂര്‍ ജില്ലാ സൗഹൃദ വേദിഖത്തര്‍ ; വിനോദയാത്ര സംഘടിപ്പിച്ചു

തൃശ്ശൂര്‍ ജില്ലാ സൗഹൃദ വേദിഖത്തര്‍ ; വിനോദയാത്ര സംഘടിപ്പിച്ചു

339
0

ദോഹ : തൃശ്ശൂർ ജില്ലാ സൗഹൃദ വേദി വിനോദയാത്രനടത്തി.സിമൈസ്മ ബീച്ച്‌ പാർക്കിലേക്ക് നടത്തിയ വിനോദ്യാത്രയില്‍ അംഗങ്ങളും കുടുംബാംഗങ്ങളും പങ്കെടുത്തു. പാർക്കിലെ പുല്‍മൈതാനിയില്‍ വിവിധ സൗഹൃദ കലാ കായിക മത്സരങ്ങളും നടത്തി. വേദി ഫസ്റ്റ് വൈസ് പ്രസിഡണ്ട് ഷറഫ് മുഹമ്മദ് വിനോദയാത്ര ഉല്‍ഘാടനം ചെയ്തു.വേദി ജനറല്‍സെകട്ടറി വിഷ്ണു ജയറാം ആശംസകള്‍ നേർന്നുകൊണ്ട് സംസാരിച്ചു.വേദി സെക്രട്ടറി അബ്ദൂള്‍ റസാക്ക് സ്വാഗതവും യാത്രാ കോർഡിനേറ്റർ കുഞ്ഞിമൊയ്തു നന്ദിയും പറഞ്ഞു. വിനോദയാത്രായുടെ മുഖ്യ കോർഡിനേറ്റർ കുഞ്ഞിമൊയ്തു, സി.സി കോർഡിനേറ്റർമാരായ സുരേഷ് സി.എം, ജയൻ കാട്ടുങ്ങല്‍, സെക്ടർ കോർഡിനേറ്റർമാരായ,സുധൻ പ്രിൻസ്, ഡെറിക്ക് ജോണ്‍, വനിതാ കൂട്ടായ്മ കോർഡിനേറ്റർ മാരായ സുബൈറ സഗീർ, ഹൻസ ഷറഫ് എന്നിവർ നേതൃത്വം നല്‍കി.

യാത്രയിലെ വിവിധ കലാ സൗഹൃദ കായിക മത്സരങ്ങള്‍ക്ക് വേദി സ്പോർട്ട്സ് ചെയർമാൻ ജോജു കൊമ്ബൻ ,വനിതാ കോർഡിനേറ്റർ സുബൈറ സഗീർ, സുധൻ പ്രിൻസ്, ശ്രീനിവാസൻ, റാഫി അല്‍ഖോർ,കെ ഒ തോമസ്സ് ,സുഭാഷ്, രാജേഷ്, മുസ്തഫ മച്ചാട്, അസീസ് പഴയന്നൂർ എന്നിവർ നേതൃത്വം നല്‍കി. പരിപാടിയുടെ പര്യ അവസാനത്തില്‍ യാത്രയില്‍ പങ്കെടുത്ത എല്ലാവർക്കും സെക്ടർ കോർഡിനേറ്റർ സുധൻ പ്രിൻസ് നന്ദി രേഖപ്പെടുത്തി. മത്സരവിജയികള്‍ക്ക് സമ്മാനങ്ങള്‍ സെൻട്രല്‍ കമ്മിറ്റി , സെക്ടർ ചെയർമാന്മാർ അടക്കമുള്ള വിവിധ തലത്തിലെ ഭാരവാഹികള്‍ നല്‍കി.

ഷഫീക്ക്‌ അറക്കല്‍

Previous articleവിജയപുരം രൂപതയുടെ പ്രവാസി കൂട്ടായ്മ വിജയപുരം ഇന്റര്‍നാഷണല്‍ മൈഗ്രൈന്റ്സ് അസോസിയേഷന് (വിമ) പുതിയ ഭരണസമിതി
Next articleഡാലസ് കേരള അസോസിയേഷന്‍ സംഘടിപ്പിച്ച ലോകവനിതാ ദിനാഘോഷം ആകര്‍ഷകമായി

Leave a Reply