പെട്രോള്‍ പമ്ബുകളില്‍ നീണ്ട ക്യൂവുണ്ടാക്കുന്ന ട്രക്ക് ഡ്രൈവര്‍ സമരത്തിനിടെ ഹൈദരാബാദിലെ ഒരു സൊമാറ്റോ ഡെലിവറി ഏജന്റ് കുതിരപ്പുറത്ത് സൊമാറ്റോ ഡെലിവറിക്ക് ഇറങ്ങി. ഹൈദരാബാദിലെ ചഞ്ചല്‍ഗുഡ മേഖലയിലാണ് വ്യത്യസ്ത സംഭവം. കുതിരപ്പുറത്ത് ഡെലിവറി നടത്തുന്ന ദൃശ്യങ്ങള്‍ സമൂഹ മാധ്യമങ്ങളില്‍ വയറലാവുകയാണ്. സൊമാറ്റോ ബാഗുമായി ഡെലിവറി ഏജന്റ് കുതിരപ്പുറത്ത് മറ്റ് വാഹനള്‍ക്കൊപ്പം നിരത്തിലൂടെ പോകുന്നതാണ് വീഡിയോയില്‍ കാണുന്നത്. റോഡിലെത്തിയപ്പോള്‍ പൊതുജനങ്ങള്‍ക്ക് നേരെ കൈ പൊക്കി കാണിക്കുന്നതും വിഡിയോയില്‍ കാണാം.













