Home ഇന്ത്യ തൃശ്ശൂരില്‍ ബി.ജെ.പി. പ്രതീക്ഷ വയ്ക്കുന്നത് വെറുതെ ; കെ. മുരളീധരന്‍

തൃശ്ശൂരില്‍ ബി.ജെ.പി. പ്രതീക്ഷ വയ്ക്കുന്നത് വെറുതെ ; കെ. മുരളീധരന്‍

291
0

കോഴിക്കോട് : തൃശ്ശൂരില്‍ ബി.ജെ.പി. പ്രതീക്ഷ വയ്ക്കുന്നത് വെറുതെയാണെന്ന് കെ. മുരളീധരന്‍ എം.പി. മോദി ഗ്യാരണ്ടി കേരളത്തില്‍ ചെലവാകില്ലെന്നും ആരെയൊക്കെ അണിനിരത്തിയാലും ബി.ജെ.പി.ക്ക് സീറ്റ് കിട്ടില്ലെന്നും അദ്ദേഹം പറഞ്ഞു. പ്രധാനമന്ത്രി വിളിച്ചതുകൊണ്ടാണ് പലരും പോയത്. അതെല്ലാം ബിജെപി വോട്ടല്ല. ചടങ്ങില്‍ പങ്കെടുത്ത നടി ശോഭനയ്ക്ക് സ്വതന്ത്രമായി തീരുമാനമെടുക്കാനുള്ള സ്വാതന്ത്ര്യം ഉണ്ടെന്നും അദ്ദേഹം പറഞ്ഞു. അതേസമയം സുധീരന്‍ പാര്‍ട്ടി ഫോറത്തില്‍ ചില അഭിപ്രായങ്ങള്‍ പറഞ്ഞതല്ലാതെ കോണ്‍ഗ്രസില്‍ അടിയൊന്നുമില്ലെന്നും തന്റെ താല്‍പര്യം മത്സരത്തില്‍ നിന്ന് മൊത്തത്തില്‍ മാറണം എന്നാണെങ്കിലും പാര്‍ട്ടി പറഞ്ഞാല്‍ മത്സരിക്കുമെന്നും അദ്ദേഹം വ്യക്തമാക്കി.

Previous articleഇന്ധന ക്ഷാമം ; ഹൈദരാബാദില്‍ ഫുഡ് ഡെലിവറി കുതിരപ്പുറത്ത്
Next articleക്രിസ്തുമസിൽ കരുതലിന്റെ കൈനീട്ടവുമായി തിരുഹൃദയ ഇടവക മിഷൻ ലീഗ്

Leave a Reply