Home ഇന്ത്യ അശോകസ്തംഭത്തിനു പകരം ധന്വന്തരി, ഇന്ത്യയ്ക്ക് പകരം ഭാരത് ; നാഷനല്‍ മെഡിക്കല്‍ കമ്മിഷൻ ലോഗോയില്‍ മാറ്റം

അശോകസ്തംഭത്തിനു പകരം ധന്വന്തരി, ഇന്ത്യയ്ക്ക് പകരം ഭാരത് ; നാഷനല്‍ മെഡിക്കല്‍ കമ്മിഷൻ ലോഗോയില്‍ മാറ്റം

288
0

ന്യൂഡല്‍ഹി : നാഷനല്‍ മെഡിക്കല്‍ കമ്മിഷൻ ലോഗോയിലെ മാറ്റം വിവാദത്തില്‍. ലോഗോയില്‍നിന്ന് അശോകസ്തംഭവും ഇന്ത്യയും മാറ്റി. പകരം ഹിന്ദു ദൈവമായ ധന്വന്തരിയുടെ ചിത്രമാണ് ഉള്‍പ്പെടുത്തിയിരിക്കുന്നത്. ഇന്ത്യയ്ക്ക് പകരം ‘ഭാരത്’ എന്നും ചേര്‍ത്തിട്ടുണ്ട്. മെഡിക്കല്‍ കമ്മിഷന്റെ വെബ്‌സൈറ്റിലാണ് പുതിയ മാറ്റം പ്രത്യക്ഷപ്പെട്ടത്. ഇതിനു പിന്നാലെ സമൂഹമാധ്യമങ്ങളില്‍ ഉള്‍പ്പെടെ വൻ വിമര്‍ശനം ഉയര്‍ന്നിട്ടുണ്ട്. എന്നാല്‍, ഇതേക്കുറിച്ച്‌ ഇതുവരെ കമ്മിഷന്റെ പ്രതികരണം ഔദ്യോഗികമായി പുറത്തുവന്നിട്ടില്ല.

Previous articleചൈനയിലെ വൈറസ് വ്യാപനം ; ഇന്ത്യയില്‍ 5 സംസ്ഥാനങ്ങള്‍ക്ക് ജാഗ്രതാ നിര്‍ദേശം
Next articleജിമ്മി ജോര്‍ജ് ഫൗണ്ടേഷൻ അവാര്‍ഡ് ലോങ് ജമ്ബ് താരം ശ്രീശങ്കറിന്

Leave a Reply