Home ഇന്ത്യ ജിമ്മി ജോര്‍ജ് ഫൗണ്ടേഷൻ അവാര്‍ഡ് ലോങ് ജമ്ബ് താരം ശ്രീശങ്കറിന്

ജിമ്മി ജോര്‍ജ് ഫൗണ്ടേഷൻ അവാര്‍ഡ് ലോങ് ജമ്ബ് താരം ശ്രീശങ്കറിന്

340
0

കേരളത്തിലെ മികച്ച കായിക താരത്തിനുള്ള ജിമ്മി ജോര്‍ജ് ഫൗണ്ടേഷൻ അവാര്‍ഡ് മലയാളി ലോങ് ജമ്ബ് താരം എം. ശ്രീശങ്കറിന്. ലക്ഷം രൂപയും ഫലകവും അടങ്ങുന്നതാണ് പുരസ്‌കാരം. ജോസ് ജോര്‍ജ് ചെയര്‍മാനും അഞ്ജു ബോബി ജോര്‍ജ്, റോബര്‍ട്ട് ബോബി ജോര്‍ജ്, സെബാസ്റ്റ്യൻ ജോര്‍ജ്, സ്റ്റാൻലി ജോര്‍ജ് എന്നിവര്‍ അംഗങ്ങളുമായുള്ള കമ്മിറ്റിയാണ് ജേതാവിനെ തെരഞ്ഞെടുത്തത്. ഇന്ത്യൻ വോളിബാള്‍ ഇതിഹാസം ജിമ്മി ജോര്‍ജിന്റെ സ്മരണയ്ക്കായി 1989ലാണ് ഫൗണ്ടേഷൻ അവാര്‍ഡ് ഏര്‍പ്പെടുത്തിയത്. 2020ലെ ടോക്കിയോ ഒളിമ്ബിക്സില്‍ പങ്കെടുത്ത ശ്രീശങ്കര്‍ 2022ലെ കോമണ്‍വെല്‍ത്ത് ഗെയിമ്സില്‍ വെള്ളിമെഡല്‍ നേടിയതോടെയാണ് അന്താരാഷ്‌ട്ര തലത്തില്‍ ശ്രദ്ധ നേടുന്നത്.

2023ലെ ഏഷ്യൻ ഗെയിംസിലും ഏഷ്യൻ അത്‍ലറ്റിക്സ് ചാമ്ബ്യൻഷിപ്പിലും വെള്ളിയും പാരിസ് ഡയമണ്ട് ലീഗില്‍ വെങ്കലവും 2022ലും 2023ലും ഏതൻസില്‍ നടന്ന ഇന്റര്‍നാഷനല്‍ ജമ്ബ്സ് മീറ്റില്‍ സ്വര്‍ണവും നേടിയിട്ടുണ്ട്. കഴിഞ്ഞ രണ്ടു വര്‍ഷം ലോങ് ജമ്ബില്‍ ദേശീയ ചാമ്ബ്യനായ ശ്രീശങ്കറിന്റെ മികച്ച ദൂരം 8.41 മീറ്ററാണ്. 2023ല്‍ ജി.വി രാജ അവാര്‍ഡ് കരസ്ഥമാക്കിയിരുന്നു. പാലക്കാട് സ്വദേശിയായ ശ്രീശങ്കര്‍ റിസര്‍വ് ബാങ്കിന്റെ തിരുവനന്തപുരം ശാഖയില്‍ ഉദ്യോഗസ്ഥനാണ്. പിതാവ് എസ്. മുരളിയാണ് പരിശീലകൻ. മാതാവ് ബിജിമോള്‍. ഇരുവരും മുൻ രാജ്യാന്തര അത്ലറ്റുകളാണ്. ഡിസംബര്‍ 22ന് ജിമ്മി ജോര്‍ജ് സ്പോര്‍ട്സ് അക്കാദമിയില്‍ നടക്കുന്ന ചടങ്ങില്‍ ശ്രീശങ്കറിന്‌ അവാര്‍ഡ് സമ്മാനിക്കും.

Previous articleഅശോകസ്തംഭത്തിനു പകരം ധന്വന്തരി, ഇന്ത്യയ്ക്ക് പകരം ഭാരത് ; നാഷനല്‍ മെഡിക്കല്‍ കമ്മിഷൻ ലോഗോയില്‍ മാറ്റം
Next articleമണിക്കൂറുകള്‍ നീണ്ട ശക്തമായ മഴ ; ചെന്നൈ നഗരം വെള്ളത്തില്‍ ; മൂന്ന് ജില്ലകളിലെ സ്‌കൂളുകള്‍ക്ക് ഇന്ന് അവധി

Leave a Reply