ദോഹ : ഇന്ത്യൻ എംബസി ഐ.സി.ബി എഫുമായി ചേര്‍ന്ന് അല്‍ഖോറില്‍ സംഘടിപ്പിച്ച ഏകദിന കോണ്‍സുലര്‍ ക്യാമ്ബില്‍ നൂറിലധികം പേര്‍ പാസ്‌പോര്‍ട്ട് പുതുക്കല്‍, അറ്റസ്റ്റേഷൻ, പി.സി.സി എന്നീ എംബസി സേവനങ്ങള്‍ പ്രയോജനപ്പെടുത്തി. അല്‍ഖോറിലും പരിസര പ്രദേശങ്ങളിലുമുള്ള താമസക്കാര്‍ക്ക്, പ്രത്യേകിച്ച് താഴ്ന്ന വരുമാനക്കാരായ തൊഴിലാളി സഹോദരങ്ങള്‍ക്ക്, പ്രവൃത്തിദിവസങ്ങളില്‍ദീര്‍ഘ ദൂരം സഞ്ചരിച്ച് ദോഹയിലെത്തി സേവനങ്ങള്‍ ലഭ്യമാക്കുന്നതിലെ ബുദ്ധിമുട്ടുകള്‍ പരിഹരിക്കുന്നതിനായിരുന്നു അവധി ദിവസമായ വെള്ളിയാഴ്ച ക്യാമ്ബ് സംഘടിപ്പിച്ചത്. രാവിലെ 8 മണിക്ക് ആരംഭിച്ച് ഉച്ചകഴിഞ്ഞ് 12.30 വരെ നീണ്ട ക്യാമ്ബില്‍ പ്രാഥമിക സേവനങ്ങള്‍ക്കൊപ്പം അപേക്ഷാ ഫോമുകള്‍ പൂരിപ്പിക്കുന്നതിനുള്ള സംവിധാനവും ഒരുക്കിയിരുന്നു.
ദോഹയുടെ വിദൂര സ്ഥലങ്ങളില്‍ താമസിക്കുന്ന ഇന്ത്യൻ സമൂഹത്തിന് എംബസ്സിയുടെയും ഐ.സി.ബി.എഫിന്റെയും സേവനങ്ങള്‍ കയ്യെത്തും ദൂരത്ത് എത്തിക്കുന്നതിന് ഇത്തരം ക്യാമ്ബുകള്‍ പ്രയോജനകരമാകുമെന്നും, ക്യാമ്ബ് ദോഹയുടെ മറ്റ് വിദൂരസ്ഥലങ്ങളിലേക്കും വരും ദിവസങ്ങളില്‍ വ്യാപിപ്പിക്കുമെന്നും ഐ.സി.ബി.എഫ് പ്രസിഡന്റ് ഷാനവാസ് ബാവ പറഞ്ഞു.
ക്യാമ്ബിന്റെ സുഗമമായ നടത്തിപ്പിനായി, എംബസ്സി ഉദ്യോഗസ്ഥര്‍ക്കാപ്പം ഐ.സി.ബി.എഫ് സ്റ്റാഫംഗങ്ങളും, മാനേജിംഗ് കമ്മിറ്റി അംഗങ്ങളായ വൈസ് പ്രസിഡന്റ് ദീപക് ഷെട്ടി, ജനറല്‍ സെക്രട്ടറി വര്‍ക്കി ബോബൻ, ട്രഷറര്‍ കുല്‍ദീപ് കൗര്‍ ബഹല്‍, സെക്രട്ടറി മുഹമ്മദ് കുഞ്ഞി, സമീര്‍ അഹമ്മദ്, സെറീന അഹദ്, അബ്ദുള്‍ റൗഫ്, കുല്‍വീന്ദര്‍ സിംഗ്, ഹമീദ് റാസ, ശങ്കര്‍ ഗൗഡ്, ഉപദേശക സമിതി അംഗം ടി. രാമശെല്‍വം എന്നിവര്‍ക്കൊപ്പം കമ്മ്യൂണിറ്റി വോളന്റിയര്‍മാരും ക്യാമ്ബില്‍ സേവന സന്നദ്ധരായി. ക്യാമ്ബില്‍ഒരുക്കിയ
ഐ.സി.ബി.എഫ് ഇൻഷുറൻസില്‍ ചേരുന്നതിനുള്ള സൗകര്യവും ഒട്ടനവധി പേര്‍ പ്രയോജനപ്പെടുത്തി.
ഷഫീക് അറക്കല്‍












