ദോഹ : ചാന്ദ്ര ദൗത്യവിജയത്തില്‍ ഇന്ത്യൻ എംബസിയുടെ കീഴിലുള്ള ഇന്ത്യൻ കള്‍ച്ചറല്‍ സെന്റര്‍ആഹ്ലാദസംഗമം സംഘടിപ്പിച്ചു. ഐ സി സി അശോകഹാളില്‍ സംഘടിപ്പിച്ച ആഘോഷത്തില്‍ ഖത്തറിലെ ഇന്ത്യൻ അംബാസഡര്‍ വിപുല്‍ മുഖ്യഥിതിയായിരുന്നു.എംബസി ഉദ്യോഗസ്ഥരും , കമ്മ്യൂണിറ്റി നേതാക്കളടക്കം ഇന്ത്യൻ സമൂഹം പങ്കെടുത്തആഘോഷവേദിയില്‍അംബാസിഡര്‍ വിപുല്‍ കേക്ക് മുറിച്ച് മധുരം പങ്കുവച്ചു. ഐ സി സി പ്രസിഡണ്ട് എ പി മണികണ്ഠൻ, ഐ സി ബി എഫ് പ്രസിഡന്റ് ഷാനവാസ് ബാവ, ഐ എസ് സി പ്രസിഡന്റ് ഇ പി അബ്ദുള്‍ റഹ്മാൻ എന്നിവര്‍ ആഘോഷപരിപാടികള്‍ക്ക് നേതൃത്വം നല്‍കി
ഷഫീക് അറക്കല്‍













