ടെക്‌സാസ് / ഓസ്റ്റിൻ : ഓസ്റ്റിനില്‍ സമാപിച്ച രണ്ടാമത് വിപി സത്യൻ മെമ്മോറിയൻ എവറോളിംഗ് ട്രോഫി സോക്കര്‍ ടൂര്‍ണമെന്റില്‍ ( NAMSL നോര്‍ത്ത് അമേരിക്കൻ മലയാളീ സോക്കര്‍ ലീഗ്) ഫില്ലി ആഴ്സണല്‍സ് ജേതാക്കളായി. ആവേശ പോരാട്ടങ്ങള്‍ക്കൊടുവില്‍ ന്യൂയോര്‍ക്ക് ചലഞ്ചേഴ്‌സിനെതിരെ മറുപടിയില്ലാത്ത രണ്ടുഗോള്‍ നേടിയാണ് ഫില്ലി ചാമ്ബ്യരായത്. സ്കോര്‍ (2 -0). ന്യൂയോര്‍ക്ക് ചലഞ്ചേഴ്സ് റണ്ണേഴ്സ് അപ്പ് ട്രോഫി നേടി. MVP- ജിമ്മി കല്ലറക്കല്‍ (ഫില്ലി), ഗോള്‍ഡൻ ബൂട്ട് – വര്‍ദ്ധിൻ മനോജ് (ഫില്ലി), ഗോള്‍ഡൻ ഗ്ലോവ് – ടൈസണ്‍ മാത്യു (ഫില്ലി), എന്നിവര്‍ മികച്ച ടൂര്‍ണമെന്റിലെ കളിക്കാര്‍ക്കുള്ള വ്യക്തിഗത പുരസ്‌കാരങ്ങള്‍ നേടി. എഎസ്‌എ ഡാളസ് മികച്ച കളിക്കുള്ള ഫെയര്‍ പ്ലേ അവാര്‍ഡ് നേടി.
ഗ്രൂപ്പ് “എ’ യിലും ഗ്രൂപ്പ് “ബി’ യിലുമായി എട്ടു ടീമുകള്‍ മാറ്റുരച്ചു. യുവനിരയുമായി ടീമുകളെല്ലാം കളം നിറഞ്ഞു കളിച്ചപ്പോള്‍ വാശിയേറിയ പോരാട്ടത്തിനാണ് ഓസ്റ്റിനിലെ റൌണ്ട് റോക്ക് മള്‍ട്ടി പര്‍പ്പസ് ടര്‍ഫ് സ്റ്റേഡിയം സാക്ഷ്യം വഹിച്ചത്. എഫ്സിസി ഡാളസ്, ചിക്കാഗോ ഹണ്ടേഴ്സ് എന്നിവര്‍ സെമിവരെയെത്തി പുറത്തായി. ഓസ്റ്റിൻ സ്‌ട്രൈക്കേഴ്‌സ്, ഫിലാഡല്‍ഫിയ ആഴ്സണല്‍സ്, ചിക്കാഗോ ഹണ്ടേഴ്സ് , കരോള്‍ട്ടണ്‍ FCC, ഹ്യൂസ്റ്റണ്‍ യുണൈറ്റഡ്, ബാള്‍ട്ടിമോര്‍ ഖിലാഡിസ്, വെസ്റ്റ് ചെസ്റ്റര്‍ ചലഞ്ചേഴ്സ്, ഡാളസ് ASA എന്നീ എട്ടു ടീമുകളാണ് ഓപ്പണ്‍ കാറ്റഗറി ടൂര്‍ണമെന്റില്‍ പങ്കെടുത്തത്. PSG ഗ്രൂപ്പ് ഓഫ് കമ്ബനികളുടെ സിഇഒയും NAMSL 2023 ടൂര്‍ണമെന്റിന്റെ പ്ലാറ്റിനം സ്പോണ്‍സറുമായ ജിബി പാറക്കല്‍, NAMSL പ്രസിഡണ്ട് അജിത് വര്‍ഗീസ് തുടങ്ങിയവര്‍ വിജയികള്‍ക്കുള്ള ട്രോഫിയും മെഡലുകളും സമ്മാനിച്ചു.
നോര്‍ത്ത് അമേരിക്കൻ മലയാളി സോക്കര്‍ ലീഗ് പ്രസിഡറന്റ് അജിത് വര്‍ഗീസ് , വൈ. പ്രസിഡറന്റ് പ്രദീപ് ഫിലിപ്പ് ,സെക്ടട്ടറി മാറ്റ് വര്‍ഗീസ് ,ട്രഷറര്‍ ജോ ചെറുശ്ശേരി , ജോയിന്റ് ട്രഷറര്‍ ആശാന്ത് ജേക്കബ് , സിജോ സ്റ്റീഫൻ (PRO), തുടങ്ങിയവര്‍ ടൂര്‍ണമെന്റിന് നേതൃത്വം നല്‍കി.
ടൂര്‍ണമെന്റ് വൻ വിജയം:
ഓസ്റ്റിൻ സ്‌ട്രൈക്കേഴ്‌സ് സോക്കര്‍ ക്ലബാണ് ഇത്തവണ മൂന്നു ദിവസം നീണ്ട ടൂര്‍ണമെന്റിനു ആതിഥ്യം വഹിച്ചത് . നോര്‍ത്ത് അമേരിക്കയിലെ വിവിധ നഗരങ്ങളില്‍ നിന്നായി 400 കളിക്കാര്‍ 19 ടീമുകളെ പ്രതിനിധീകരിച്ചു. സംഘടക മികവിനാല്‍ ടൂര്‍ണമെന്റ് വൻ വിജയമായി. മത്സരങ്ങളെല്ലാം സുഗമമായും വളരെ സുതാര്യമായും നടന്നു. ഓസ്റ്റിൻ സ്‌ട്രൈക്കേഴ്‌സ് ക്ളബിന്റെ നീണ്ട തയ്യാറെടുപ്പും ടൂര്‍ണമെന്റ് വിജയത്തിനു ചുക്കാൻ പിടിച്ചു. ഓസ്റ്റിനിലെ വിവിധ സാമൂഹിക സാംസ്കാരിക സംഘടനകളുടെ നിര്‍ലോഭമായ സേവങ്ങളും ടൂര്‍ണമെന്റിന്റെ നടത്തിപ്പിന് ലഭിച്ചു. ഓസ്റ്റിനിലെ മലയാളി സംഘടനയായ ഗാമ , ‘ഓസ്റ്റിൻ താളം’ ചെണ്ടമേളം ഗ്രൂപ്പ്, യൂറ്റി ഓസ്റ്റിൻ മോഹിനി ഡാൻസ് ഗ്രൂപ്പ്, ഓസ്റ്റിൻ ഇന്ത്യൻ നഴ്‍സ് അസോസിയേഷൻ & പ്രൈം ഫാമിലി കെയര്‍ തുടങ്ങിയവരും വോളണ്ടിയേഴ്‌സായി. നാടൻ ഭക്ഷണം ലഭ്യമാക്കാൻ ഫുഡ് ട്രക്കും, മെഡിക്കല്‍ സര്‍വീസ് സൗകര്യങ്ങളും സംഘാടകര്‍ വേദിയില്‍ ഒരുക്കിയിരുന്നു . ജിബി പാറക്കല്‍ സിഇഒ ആയ പിഎസ്‌ജി ഗ്രൂപ്പായിരുന്നു മുഖ്യസ്പോണ്‍സര്‍.
-മാര്‍ട്ടിൻ











