ഹൂസ്റ്റണ്‍ : കേരളത്തിന്റെ അക്ഷര നഗരി എന്നറിയപ്പെടുന്ന കോട്ടയം പട്ടണമുള്‍പ്പെടുന്ന കോട്ടയം ജില്ലയില്‍ നിന്ന് അമേരിക്കയിലെ ഹ്യൂസ്റ്റണ്‍ പട്ടണത്തിലും സമീപ പ്രദേശത്തും താമസിക്കുന്നവരുടെ സംഘടനായ കോട്ടയം ക്ലബ്ബിന്റെ 2026 ലെക്കുള്ള ഭാരവാഹികളുടെ തിരഞ്ഞെടുപ്പും പോയ വര്‍ഷത്തെ വാര്‍ഷീക റിപ്പോര്‍ട്ടും കണക്കും അവതരിപ്പിച്ചു. ഫെബ്രുവരി 22 നു ഞായറാഴ്ച വൈകിട്ട് ആറുമണിയോടെ അപ്ന ബസാര്‍ ഹാളില്‍ വച്ചായിരുന്നു ജനറല്‍ ബോഡിയും തിരഞ്ഞെടുപ്പും നടന്നത്. മാത്യു കുര്യാക്കോസിന്റെ അധ്യക്ഷതയില്‍ കൂടിയ യോഗത്തില്‍ സമ്മേളനത്തില്‍ എത്തിച്ചേര്‍ന്ന എല്ലാവര്‍ക്കും സുഗു ഫിലിപ്പ് സ്വാഗതം പറഞ്ഞു. തുടര്‍ന്ന് സെക്രട്ടറി ഷിബു കെ മാണി വാര്‍ഷീക റിപ്പോര്‍ട്ടും ട്രഷറര്‍ അജി കോര വാര്‍ഷീക കണക്കും അവതരിപ്പിക്കുകയുണ്ടായി.
ജീമോന്‍ റാന്നി











