ന്യൂയോര്‍ക്ക് : അമേരിക്കയിലെ ആദ്യകാല മലയാളി സംഘടനകളിലൊന്നായ സ്റ്റാറ്റന്‍ ഐലന്റ് മലയാളി അസോസിയേഷന്റെ പുതിയ ഭാരവാഹികള്‍ ചുമതലയേറ്റു. വാര്‍ഷിക പൊതുയോഗത്തില്‍ നടന്ന തിരഞ്ഞെടുപ്പില്‍ അമേരിക്കയിലെ മലയാളി സാമൂഹ്യ-സാംസ്‌ക്കാരിക രംഗങ്ങളില്‍ നിറസാന്നിധ്യമായ ശ്രീ.റെജി വര്‍ഗീസ് ഈ വര്‍ഷത്തെ പ്രസിഡന്റായി തിരഞ്ഞെടുക്കപ്പെട്ടു. പൊതു പ്രവര്‍ത്തനങ്ങളിലും കലാ സാംസ്‌ക്കാരികമേഖലകളിലും തനതായ വ്യക്തിമുദ്ര പതിപ്പിച്ചിട്ടുള്ള ശ്രീമതി. ജെമിനി തോമസ് ആണ് വൈസ് പ്രസിഡന്റ് ഫൊക്കാന വുമണ്‍സ് ഫോറം മുന്‍ ചെയര്‍പേഴ്‌സണ്‍, അമേരിക്കയിലെ മലയാളി നഴ്‌സസ് അസോസിയേഷന്‍ ഭാരവാഹി, വിവിധ മലയാളി സംഘടനകള്‍ സീറോ മലബാര്‍ കാത്തലിക് കോണ്‍ഗ്രസ് നാഷ്ണല്‍ ബോര്‍ഡംഗം തുടങ്ങിയ തലങ്ങളില്‍ തിളക്കമാര്‍ന്ന നേതൃത്വം നടത്തിയിട്ടുള്ള ശ്രീമതി ലൈസി അലക്‌സ് സെക്രട്ടറിയായി തെരഞ്ഞെടുക്കപ്പെട്ടു.
ഫോമയുടെ സജീവ പ്രവര്‍ത്തകനും, ന്യൂയോര്‍ക്ക് മെട്രോ നാഷ്ണല്‍ കമ്മറ്റിയംഗവും, മികച്ച സംഘാടകനും ചിട്ടയായ പ്രവര്‍ത്തനത്തിലൂടെ ഏറ്റെടുക്കുന്ന ചുമതലകള്‍ വിജയകരമാക്കുന്ന പ്രത്യേകതകളുള്ള ശ്രീ. ജോസ് വര്‍ഗീസ് ആണ് ഈ വര്‍ഷത്തെ ട്രഷറര്‍. അമേരിക്കയില്‍ അറിയപ്പെടുന്ന ഗായകനും, വിവിധ സംഗീതോപകരണങ്ങളില്‍ തന്റെ മാസ്‌കരിക കഴിവുകള്‍ തെളിയിച്ചിട്ടുള്ള കലാകാരനുമായ ശ്രീ.റോഷിന്‍ മാമ്മന്‍ ജോയിന്റ് സെക്രട്ടറിയായി തിരഞ്ഞെടുക്കപ്പെട്ടു.
ബിജു ചെറിയാന്‍(പിആര്‍ഓ)











