Home ഗൾഫ് ഇറാൻ ആക്രമണത്തിൽ ഖത്തറിൽ മലയാളിക്ക് പരുക്ക്

ഇറാൻ ആക്രമണത്തിൽ ഖത്തറിൽ മലയാളിക്ക് പരുക്ക്

98
0

ദോഹ : ഖത്തറിൽ ഇറാൻ നടത്തിയ ആക്രമണത്തിൽ തൃശൂർ വെങ്കിടങ് പണിക്കവീട്ടിൽ അബൂബക്കറിന്റെ മകൻ ഹിഷാമിനു (48) പരുക്കേറ്റു. തൃശൂർ ശ്രീ കേരളവർമ കോളജിലെ പൂർവവിദ്യാർഥിയും യൂണിവേഴ്സിറ്റി ക്രിക്കറ്റ് താരവുമായിരുന്നു ഹിഷാം. ഖത്തറിലെ കമ്പനിയിൽ ജീവനക്കാരനായ ഹിഷാം സഹപ്രവർത്തകർക്കൊപ്പം പുറത്തിറങ്ങിയപ്പോൾ ഇറാനിൽനിന്ന് ഡ്രോൺ ആക്രമണമുണ്ടാകുകയും ഖത്തറിന്റെ പ്രതിരോധ സംവിധാനം തകർത്ത ഡ്രോണിന്റെ ഭാഗങ്ങൾ വീണ് ഹിഷാമിന് പരുക്കേൽക്കുകയുമായിരുന്നു. കൈക്കും കാലിനുമാണ് പരുക്കേറ്റത്. ഹിഷാമിനെ അടിയന്തര ശസ്ത്രക്രിയയ്ക്ക് വിധേയനാക്കി.

Previous articleമോദിയെയും ഷായെയും കടന്നാക്രമിച്ച് കെജ്‌രിവാൾ
Next articleഇറാൻ നാവികസേനയുടെ 9 കപ്പലുകൾ നശിപ്പിച്ചു ; ട്രംപ്

Leave a Reply