Home അമേരിക്ക ഐ കെ സി സി ഗോൾഡൻ ജൂബിലി മെഗാ ഷോ ഏപ്രിൽ പതിനെട്ടിന്

ഐ കെ സി സി ഗോൾഡൻ ജൂബിലി മെഗാ ഷോ ഏപ്രിൽ പതിനെട്ടിന്

122
0

ന്യൂയോര്‍ക്ക് : ഇന്ത്യൻ ക്നാനായ കാതോലിക്ക കമ്മ്യൂണിറ്റി ഓഫ് ഗ്രെയ്റ്റർ ന്യൂ യോർക്കിന്റെ ഗോൾഡൻ ജൂബിലി സെലിബ്രേഷനോടനുബന്ധിച്ചു ഏപ്രിൽ പതിനെട്ടിന് റോക്‌ലാൻഡ് കമ്മ്യൂണിറ്റി സെൻററിൽ മെഗാ ഷോ നടത്തുവാൻ തയാറാകുന്നു. ഗോൾഡൻ ജൂബിലി മെഗാ ഷോ കമ്മറ്റിയിലേക്ക് ജോർജ് കാനാട്ട്, നിറ്റാ കിടാരത്തിൽ, മരിയ മാക്കിയിൽ, തോമസ് തോട്ടത്തിൽ, അനൂപ് മുകളേൽ, സീന മണിമല, ജോസ് താമഠത്തിൽ, പ്രീണ വിശാഖംതറ, സൗമ്യ കോയിത്തറ എന്നിവരെ തിരഞ്ഞെടുക്കുകയും ചെയ്തു. കണ്ണഞ്ചിപ്പിക്കുന്നതും കാലിക പ്രസക്തവുമായ മെഗാ ഷോ അണിയറയിൽ ഒരുങ്ങി കൊണ്ടിരിക്കുന്നു. പരിപാടികൾക്ക് ഐ കെ സി സി പ്രസിഡന്റ് സ്റ്റീഫൻ കിടാരത്തിൽ, വൈസ് പ്രസിഡന്റ്‌ മിനിമോൾ തയിൽ, സെക്രട്ടറി സാൽബി മാക്കിൽ, ജോയിന്റ് സെക്രട്ടറി സാബു തടിപ്പുഴ, ട്രഷറർ രഞ്ജി മണലേൽ തുടങ്ങിയവർ നേതൃത്വം നൽകുന്നു.

Previous articleകോട്ടയം ക്ലബ്ബിന്റെ വാര്‍ഷീക യോഗവും 2026 ലേക്കുള്ള ഭാരവാഹികളുടെ തിരഞ്ഞെടുപ്പും നടന്നു
Next articleഐ.പി.സി. എന്‍ആര്‍ഐ. ഗ്ലോബല്‍ കോണ്‍ഫറന്‍സ് ജൂലൈ 24 മുതല്‍ 26 വരെ ഫിലഡല്‍ഫിയായില്‍

Leave a Reply