Home അമേരിക്ക ഇറാൻ ആക്രമണങ്ങൾ അവസാനിപ്പിക്കണമെന്ന് കാനഡ ; നിലപാട് വ്യക്തമാക്കി അനിത ആനന്ദ്

ഇറാൻ ആക്രമണങ്ങൾ അവസാനിപ്പിക്കണമെന്ന് കാനഡ ; നിലപാട് വ്യക്തമാക്കി അനിത ആനന്ദ്

95
0

മിഡിൽ ഈസ്റ്റിലെ കാനഡയുടെ പങ്കാളിത്ത രാജ്യങ്ങൾക്ക് നേരെ ഇറാൻ നടത്തുന്ന ആക്രമണങ്ങൾ അവസാനിപ്പിക്കണമെന്ന് വിദേശകാര്യമന്ത്രി അനിത ആനന്ദ്. ഖത്തറിനെ ലക്ഷ്യമിട്ടുള്ള ആക്രമണങ്ങളെ ശക്തമായി അപലപിച്ച മന്ത്രി, ഇറാന്റെ പ്രകോപനങ്ങൾക്കെതിരെ സ്വയം പ്രതിരോധിക്കുന്ന യുഎഇയ്ക്കൊപ്പം കാനഡ ഉറച്ചുനിൽക്കുമെന്നും വ്യക്തമാക്കി. അമേരിക്കയുടെയും ഇസ്രയേലിന്റെയും സൈനിക നീക്കത്തിൽ ഇറാന്റെ പരമോന്നത നേതാവ് ആയത്തുള്ള അലി ഖമനയി കൊല്ലപ്പെട്ടതായി സ്ഥിരീകരിച്ചതിന് പിന്നാലെയാണ് അനിത ആനന്ദിന്റെ പ്രതികരണം വന്നത്.

ഇന്ത്യൻ സന്ദർശനത്തിന്റെ ഭാഗമായി പ്രധാനമന്ത്രി മാർക്ക് കാർണിയോടൊപ്പം മുംബൈയിലാണ് അനിത ആനന്ദ് ഇപ്പോഴുള്ളത്. ഇറാനിലെ യുഎസ് നടപടികളെ പിന്തുണയ്ക്കുന്നുണ്ടെങ്കിലും കാനഡ ഈ യുദ്ധത്തിൽ നേരിട്ട് ഇടപെടില്ലെന്ന് പ്രധാനമന്ത്രി അറിയിച്ചു. ഇറാനെ മേഖലയിലെ അസ്ഥിരതയുടെയും ഭീകരതയുടെയും പ്രധാന ഉറവിടമായി വിശേഷിപ്പിച്ച അദ്ദേഹം, ഇറാൻ ഒരിക്കലും ആണവായുധം വികസിപ്പിക്കരുതെന്നും കൂട്ടിച്ചേർത്തു.

Previous articleഇറാൻ നാവികസേനയുടെ 9 കപ്പലുകൾ നശിപ്പിച്ചു ; ട്രംപ്
Next articleകോട്ടയം ക്ലബ്ബിന്റെ വാര്‍ഷീക യോഗവും 2026 ലേക്കുള്ള ഭാരവാഹികളുടെ തിരഞ്ഞെടുപ്പും നടന്നു

Leave a Reply