Home ഗൾഫ് എക്സ്പോ ദോഹയിലൂടെ ലോകത്തെ രുചിച്ചറിയാം

എക്സ്പോ ദോഹയിലൂടെ ലോകത്തെ രുചിച്ചറിയാം

369
0

ദോഹ : ലോകത്തിന്റെ രുചി വൈവിധ്യങ്ങള്‍കൊണ്ടും സന്ദര്‍ശകരെ ആകര്‍ഷിക്കാൻ എക്‌സ്‌പോ 2023 ദോഹ സജ്ജമാക്കിയിരിക്കുകയാണ്. എക്‌സ്‌പോ 2023 ദോഹഫുഡ് ആൻഡ് ബിവറേജ് (എഫ് ആൻഡ് ബി) കിയോസ്‌ക് രജിസ്‌ട്രേഷനുള്ള ഓണ്‍ലൈൻ അപേക്ഷകള്‍ കഴിഞ്ഞദിവസം മുതല്‍ സ്വീകരിച്ചു തുടങ്ങി. പാചക ആഘോഷത്തില്‍ ചേരാൻ പ്രാദേശികവും ആഗോളവുമായ ബ്രാൻഡുകളാകുംഖത്തറില്‍ എത്തുക.2023ഒക്ടോബര്‍ മുതല്‍ ആറ് മാസക്കാലം നീണ്ടു നില്‍ക്കുന്ന ദോഹ എക്സ്പോ യില്‍അറേബ്യൻരുചി പെരുമയോടൊപ്പം ഇന്ത്യ , ഫിലിപ്പിനോ, ചൈനീസ്, കൊറിയൻ, തായ്, ജിസിസി, ഈജിപ്ഷ്യൻ, ലെബനീസ്, ടര്‍ക്കിഷ്, ലാറ്റിനമേരിക്കൻ തുടങ്ങിലോകത്തിന്റെ ഭക്ഷണവിഭവങ്ങള്‍ക്കായി പ്രത്യേകം സജീകരിച്ച ഫുഡ്‌ സ്റ്റാളുകള്‍രുചി പെരുമയുടെ കലവറതീര്‍ക്കും.ആരോഗ്യകരമായ മെനു ഭക്ഷണങ്ങള്‍ക്കായി പ്രത്യേക ഓപ്ഷൻ, മധുരപലഹാരങ്ങള്‍, കോഫി ഷോപ്പുകള്‍ എന്നിവയും ലഭ്യമാക്കും.

അപേക്ഷകര്‍ക്ക് രണ്ട് കിയോസ്‌ക് സൈസ് ഓപ്ഷനുകളില്‍ നിന്ന് (4x4m, 8x4m) അല്ലെങ്കില്‍ ഒരു ഫുഡ് ട്രക്ക്തിരഞ്ഞെടുക്കാം.മാര്‍ഗനിര്‍ദ്ദേശങ്ങളുടെ പട്ടിക വെബ്‌സൈറ്റില്‍ വെളിപ്പെടുത്തിയിട്ടുണ്ട്, എഫ് ആൻഡ് ബി ശുചിത്വം, ഭക്ഷ്യ സുരക്ഷ, സംഭരണം, തയ്യാറാക്കല്‍ എന്നിവയുടെ പൊതു നിയമങ്ങളും നിയന്ത്രണങ്ങളും ബാധകമാകും.ഗ്യാസും കരിയും കര്‍ശനമായി നിരോധിച്ചിരിക്കുന്നു, ഇലക്‌ട്രിക് അടുക്കള ഉപകരണങ്ങള്‍ മാത്രമേ അനുവദിക്കൂവെന്നും മാനദണ്ഡങ്ങളില്‍ വ്യക്തമാക്കുന്നു.പ്ലാസ്റ്റിക് പാത്രത്തിന്റെ ഉപയോഗവും അനുവദനീയമല്ല,പകരം സുസ്ഥിര പരിസ്ഥിതി സൗഹൃദ പാക്കേജിംഗ്‌ഉപയോഗിക്കണം പ്രദേശത്ത് പ്രത്യേക ബിന്നുകള്‍ സ്ഥാപിക്കുകയും എല്ലാ ഭക്ഷണാവശിഷ്ടങ്ങളും റീസൈക്കിള്‍ ചെയ്ത് കമ്ബോസ്റ്റാക്കി മാറ്റുകയും ചെയ്യുമെന്നതിലൂടെ എക്സ്പോപരിസ്ഥിതി സൗഹൃദമാക്കും.

ഷഫീക് അറക്കല്‍

Previous articleവി.പി.സത്യന്‍ മെമ്മോറിയല്‍ ട്രോഫി ; ഫില്ലി ആഴ്സണല്‍സ് ചാമ്ബ്യന്മാര്‍ ; ന്യൂയോര്‍ക്ക് ചലഞ്ചേഴ്സ് റണ്ണേഴ്‌സ് അപ്പ്
Next articleക്രിമിനൽ പ്രോസിക്യൂഷനെക്കുറിച്ചു ട്രംപിന്റെ പ്രസ്താവനകൾ വിചാരണ വേഗത്തിലാക്കുമെന്നു ജഡ്ജി

Leave a Reply