കുവൈത്ത്‌സിറ്റി : കായംകുളം NRIs, ഓഗസ്റ്റ് 11നു നടത്താനിരുന്ന സൂര്യയുടെ അഗ്‌നി 2 എന്ന മെഗാഷോ ചില സാങ്കേതിക കാരണങ്ങളാല്‍ മാറ്റിവെച്ചതായി സംഘാടകര്‍ അറിയിച്ചു. പുതിയ തീയതി പിന്നീട് അറിയിക്കുന്നതാണെന്ന് ഭാരവാഹികള്‍ പത്രകുറിപ്പിലൂടെ അറിയിച്ചു
നൃത്തം, സംഗീതം, സിനിമ തുടങ്ങിയ കലാമിശ്രിതങ്ങള്‍ സംയോജിപ്പിച്ചുകൊണ്ടുള്ള കലാവിരുന്നാണ് സൂര്യാകൃഷ്ണമൂര്‍ത്തിയുടെ നേത്യത്വത്തില്‍ ഒരുക്കുന്ന മെഗാസ്റ്റേജ്‌ഷോ ‘അഗ്‌നി-2’. കായംകുളം NRIs-ന്റെ ഇരുപതാം വാര്‍ഷികത്തോടനുബന്ധിച്ചാണ് പരിപാടി ക്രമീകരിച്ചിരുന്നത്.













