കുവൈറ്റ് സിറ്റി : കുവൈറ്റിലെ പ്രമുഖ റീട്ടെയില്‍ ശൃംഖലയായ ഗ്രാന്‍ഡ് ഹൈപ്പര്‍മാര്‍ക്കറ്റ് കുവൈറ്റിലെ സാല്‍മിയ ബ്ലോക്ക് 11യിലുള്ള ഗ്രാന്‍ഡ് ഫ്രഷ് ഔട്ട്ലെറ്റ് ഉദ്ഘാടനം ചെയ്തു. ബ്ലോക്ക് 11ഇല്‍ മൂസ അല്‍ അബ്ദുര്‍റസാഖ് സ്ട്രീറ്റിലാണ് പുതിയ കേന്ദ്രം സജ്ജീകരിച്ചിട്ടുള്ളത് ഗ്രാന്‍ഡ് ഹൈപ്പര്‍ കുവൈറ്റ് ചെയര്‍മാന്‍ ജാസിം ഖമീസ് അല്‍ ശറാഹ് പുതിയ ഔട്ട് ലെറ്റ് ഉപഭോക്താക്കള്‍ക്കായി തുറന്നു കൊടുത്തത്. എക്‌സിക്യൂട്ടീവ് ഡയറക്ടര്‍ അമാനുള്ള, സിഇഒ മുഹമ്മദ് സുനീര്‍ , ഡി.ആര്‍. ഓ. തഹ്സീര്‍ അലി മറ്റ് വിശിഷ്ടാതിഥികളും മാനേജ്മെന്റ് പ്രതിനിധികളും അഭ്യുദയകാംക്ഷികളും ഉത്സവാന്തരീക്ഷത്തില്‍ നടന്ന ഉദ്ഘാടന ചടങ്ങില്‍ പങ്കെടുത്തു.
ഗ്രാന്‍ഡ് ഹൈപ്പര്‍മാര്‍ക്കറ്റിന്റെ ലോകമെമ്ബാടുമുള്ള പഴവര്‍ഗ്ഗങ്ങള്‍ , പച്ചക്കറികള്‍, തുടങ്ങി നിത്യോപയോഗ പദാര്‍ത്ഥങ്ങള്‍ എന്നിവയുള്‍പ്പെടെ നിരവധി പുതിയ ഉല്‍പ്പന്നങ്ങള്‍ പുതിയ പുതിയ ഔട്ട്ലെറ്റ് വാഗ്ദാനം ചെയ്യുന്നു. പ്രവാസികളുടെയും കുവൈറ്റ് പൗരന്മാരുടെയും അഭിരുചികളും ആവശ്യങ്ങളും നിറവേറ്റുന്ന വൈവിധ്യമാര്‍ന്ന ഉല്‍പ്പന്നങ്ങള്‍ ഈ സ്റ്റോര്‍ല്‍ലഭ്യമാണ്












