Home ഇന്ത്യ ‘നിങ്ങളെ മിസ് ചെയ്യും, ‘സിദ്ദിഖ് സർ’ സിദ്ദിഖിനെ അനുസ്മരിച്ച്‌ കരീന കപൂര്‍

‘നിങ്ങളെ മിസ് ചെയ്യും, ‘സിദ്ദിഖ് സർ’ സിദ്ദിഖിനെ അനുസ്മരിച്ച്‌ കരീന കപൂര്‍

401
0

അന്തരിച്ച സംവിധായകൻ സിദ്ദിഖിനെ അനുസ്മരിച്ച്‌ നടി നരീന കപൂര്‍. ഇൻസ്റ്റഗ്രാം സ്റ്റോറിയിലാണ് സിദ്ദിഖിന്റെ ചിത്രം പോസ്റ്റ് ചെയ്ത് അദ്ദേഹത്തിന്റെ വിയോഗത്തിലുള്ള ദുഃഖം അവര്‍ രേഖപ്പെടുത്തിയത്. സിദ്ദിഖ് സംവിധാനം ചെയ്ത ആദ്യ ബോളിവുഡ് ചിത്രത്തിലെ നായികയായിരുന്നു കരീന കപൂര്‍. സിദ്ദിഖ് സംവിധാനം ചെയ്ത് 2010-ല്‍ പുറത്തിറങ്ങിയ ചിത്രമായിരുന്നു ബോഡിഗാര്‍ഡ്. ദിലീപ്, നയൻതാര, മിത്ര കുര്യൻ എന്നിവരായിരുന്നു മുഖ്യവേഷങ്ങളില്‍. കേരളത്തില്‍ ചിത്രം വൻ വിജയമായതോടെ 2011-ല്‍ തമിഴിലേക്കും ഹിന്ദിയിലേക്കും റീമേക്ക് ചെയ്തിരുന്നു. തമിഴില്‍ കാവലൻ എന്ന പേരിലും ഹിന്ദിയില്‍ ബോഡിഗാര്‍ഡ് എന്ന പേരിലുമായിരുന്നു റീമേക്കുകള്‍.

സല്‍മാൻ ഖാനും കരീനാ കപൂറും ഹെയ്സല്‍ കീച്ചുമായിരുന്നു ബോളിവുഡ് ബോഡിഗാര്‍ഡില്‍ മുഖ്യവേഷങ്ങളില്‍. വൻ വിജയം നേടിയ ചിത്രം ഇരുന്നൂറുകോടിയോളം ബോക്സോഫീസ് കളക്ഷനും സ്വന്തമാക്കിയിരുന്നു. ‘നിങ്ങളെ വല്ലാതെ മിസ് ചെയ്യും’ എന്നാണ് കരീന കപൂര്‍ ഇൻസ്റ്റഗ്രാം സ്റ്റോറിയില്‍ എഴുതിയത്. ഒരു ചിരിയോടെ എന്നെന്നും ഓര്‍മയിലുണ്ടാവുമെന്നും അവര്‍ കുറിച്ചു. ജൂലായ് പത്തിനാണ് സിദ്ദിഖിനെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. ചികിത്സയ്ക്കിടെ ന്യുമോണിയ ബാധയുമുണ്ടായി. തിങ്കളാഴ്ച പകല്‍ മൂന്നു മണിയോടെ ഹൃദയാഘാതം ഉണ്ടായി. തുടര്‍ന്ന് എക്മോ സഹായത്തോടെ ചികിത്സ നല്‍കിയെങ്കിലും ചൊവ്വാഴ്ച രാത്രിയോടെ അന്ത്യം സംഭവിക്കുകയായിരുന്നു. സുഹൃത്തുക്കളും സഹപ്രവര്‍ത്തകരുമായി നിരവധി പേരാണ് സിദ്ദിഖിന് അന്ത്യോപചാരമര്‍പ്പിക്കാൻ എത്തിയത്.

Previous articleരമേശ് ചെന്നിത്തല പങ്കെടുക്കുന്ന പ്രവാസി സംഗമത്തിൽ ലൈവ് ഓർക്കസ്ട്രയും ; ‘മിഷൻ 2024’ മാഞ്ചസ്റ്ററിൽ 25ന്
Next article‘സിദ്ദിഖ് ഇനി ഓര്‍മ്മ’ ; സെന്‍ട്രല്‍ ജുമാ മസ്ജിദില്‍ സംസ്കാരം നടന്നു

Leave a Reply