Home ഇന്ത്യ ‘സിദ്ദിഖ് ഇനി ഓര്‍മ്മ’ ; സെന്‍ട്രല്‍ ജുമാ മസ്ജിദില്‍ സംസ്കാരം നടന്നു

‘സിദ്ദിഖ് ഇനി ഓര്‍മ്മ’ ; സെന്‍ട്രല്‍ ജുമാ മസ്ജിദില്‍ സംസ്കാരം നടന്നു

401
0

കൊച്ചി : സംവിധായകൻ സിദ്ദിഖ് ഇനി ഓര്‍മ്മ. എറണാകുളം സെൻട്രല്‍ ജുമാ മസ്ജിദില്‍ ഭൗതിക ശരീരം ഖബറടക്കി. വീട്ടില്‍ വച്ച്‌ പൊലീസ് ഔദ്യാേഗിക ബഹുമതി നല്‍കിയ ശേഷം മൃതദേഹം വിലാപയാത്രയായി എറണാകുളം സെൻട്രല്‍ ജുമാ മസ്ജിദിലേയ്ക്ക് എത്തിച്ചു. നിസ്കാര ചടങ്ങുകള്‍ക്ക് പിന്നാലെ ഖബര്‍സ്ഥാനില്‍ ഖബറടക്കം നടന്നു. ഇന്നലെ രാത്രി 9.02ന് അമൃത ആശുപത്രിയിലായിരുന്നു മലയാളികളുടെ പ്രിയ സംവിധായകന്റെ അന്ത്യം. 67 വയസായിരുന്നു. ന്യുമോണിയയെ തുടര്‍ന്ന് ജൂലായ് പത്തിനാണ് അമൃതയില്‍ പ്രവേശിപ്പിച്ചത്. പിന്നാലെ കരള്‍ രോഗവും മൂര്‍ച്ഛിച്ചു. അസുഖം കുറഞ്ഞതിനാല്‍ അഞ്ചു ദിവസം മുമ്ബ് ഐ.സി.യുവില്‍ നിന്ന് മാറ്റിയിരുന്നു. കരള്‍ മാറ്റിവയ്ക്കാനുള്ള ഒരുക്കങ്ങളും തുടങ്ങി.

മകളുടെ കരള്‍ നല്‍കാനായിരുന്നു ആലോചന. അതിനിടെ തിങ്കളാഴ്ച ഹൃദയാഘാതമുണ്ടായത് സ്ഥിതി വഷളാക്കി. വീണ്ടും ഐ.സി.യുവിലേക്ക് മാറ്റി. വൃക്കയുടെ പ്രവര്‍ത്തനവും അവതാളത്തിലായി. ഹൃദയത്തിന്റെയും ശ്വാസകോശത്തിന്റെയും പ്രവര്‍ത്തനത്തെ സഹായിക്കുന്ന എക്മോ വെന്റിലേറ്ററിന്റെയും ഡയാലിസിസിന്റെയും സഹായത്തോടെയാണ് ജീവൻ നിലനിറുത്തിയിരുന്നത്.

Previous article‘നിങ്ങളെ മിസ് ചെയ്യും, ‘സിദ്ദിഖ് സർ’ സിദ്ദിഖിനെ അനുസ്മരിച്ച്‌ കരീന കപൂര്‍
Next articleകുറവിലങ്ങാട്: കാട്ടര്‍പതിയില്‍ ലീലാമ്മ ജോസഫ് | Live Funeral Telecast Available

Leave a Reply