രാഹുല്‍ ഗാന്ധിയുടെ ലോക്സഭാംഗത്വം പുനഃസ്ഥാപിച്ചതിനു പിന്നാലെ ട്വിറ്റര്‍ ബയോ വീണ്ടും തിരുത്തി. മോദി പരാമര്‍ശത്തില്‍ സൂറത്ത് കോടതി രാഹുല്‍ഗാന്ധിയെ രണ്ടുവര്‍ഷം തടവിന് ശിക്ഷിച്ചതിനു പിന്നാലെ ലോക്‌സഭ സെക്രട്ടേറിയറ്റ് രാഹുലിനെ അയോഗ്യനാക്കി വിജ്ഞാപനം പുറപ്പെടുവിച്ചിരുന്നു. ഇതിനെ തുടര്‍ന്ന് രാഹുല്‍ ഗാന്ധി ലോക്‌സഭ എംപി എന്ന ബയോ മാറ്റി അയോഗ്യനാക്കപ്പെട്ട എംപി എന്നാക്കി മാറ്റിയിരുന്നു. ഈ ബയോയാണ് വീണ്ടും തിരുത്തി ‘മെമ്ബര്‍ ഓഫ് പാര്‍ലമെന്‍റ്’ആക്കിയത്.
രാഹുല്‍ ഗാന്ധി വീണ്ടും എംപി ; പാര്‍ലമെന്റംഗത്വം പുനഃസ്ഥാപിച്ചു 2019ല്‍ രാഹുല്‍ ഗാന്ധി നടത്തിയ പരാമര്‍ശം മോദി എന്ന് പേരുള്ളവരെ അപകീര്‍ത്തിപ്പെടുത്തുന്നതാണെന്നു കാട്ടിയാണ് സൂറത്ത് കോടതി രാഹുല്‍ ഗാന്ധിക്ക് രണ്ടു വര്‍ഷം ശിക്ഷ വിധിച്ചത്. തുടര്‍ന്ന് രാഹുല്‍ ഗാന്ധിയുടെ എം പി സ്ഥാനത്തുനിന്ന് നീക്കം ചെയ്തതായുളള വിജ്‍ഞാപനം ലോക്സഭ സെക്രട്ടേറിയറ്റ് പുറപ്പെടുവിക്കുകയും ചെയ്തിരുന്നു. എന്നാല്‍ അപകീര്‍ത്തികേസില്‍ രാഹുലിനെ ശിക്ഷിച്ച സൂറത്ത് കോടതി വിധി നാലാം തീയതി സുപ്രീംകോടതി സ്റ്റേ ചെയ്ത പശ്ചാത്തലത്തിലാണ് ലോക്സഭാ സെക്രട്ടറിയേറ്റിന്റെ നടപടി.













