Home അമേരിക്ക സൗത്ത് ഫ്ലോറിഡ സെന്‍റ് മേരീസ് യാക്കോബായ പള്ളി കൂദാശയും സമര്‍പ്പണവും 11, 12 തീയതികളില്‍

സൗത്ത് ഫ്ലോറിഡ സെന്‍റ് മേരീസ് യാക്കോബായ പള്ളി കൂദാശയും സമര്‍പ്പണവും 11, 12 തീയതികളില്‍

331
0

സൗത്ത് ഫ്ലോറിഡ : സെന്‍റ് മേരീസ് യാക്കോബായ സുറിയാനി ഓര്‍ത്തഡോക്‌സ് ദേവാലയ കൂദാശയും സമര്‍പ്പണവും 11, 12 തീയതികളില്‍ നടക്കുന്ന ഭക്തിനിര്‍ഭരമായ വിശുദ്ധകര്‍മങ്ങളോടെ ആര്‍ച്ച്‌ബിഷപ് മോര്‍ തീത്തോസ് യെല്‍ദോ മെത്രാപ്പോലീത്തയുടെ മുഖ്യകാര്‍മികത്വത്തില്‍ നടക്കും. 2006ലാണ് സെന്‍റ് മേരീസ് യാക്കോബായ സുറിയാനി ഓര്‍ത്തഡോക്‌സ് ഇടവക സൗത്ത് ഫ്ലോറിഡയില്‍ ആരംഭിക്കുന്നത്. 11ന് വൈകുന്നേരം അഞ്ചിന് ദേവാലയത്തില്‍ എത്തുന്ന ആര്‍ച്ച്‌ബിഷപിനും മുൻ വികാരിമാര്‍ക്കും മറ്റ് വൈദികര്‍ക്കും വിശ്വാസികള്‍ ഊഷ്മള സ്വീകരണം നല്‍കും. തുടര്‍ന്ന് സന്ധ്യാപ്രാര്‍ഥനയോടെ പള്ളി കൂദാശ ചടങ്ങുകള്‍ ആരംഭിക്കും.

വിശുദ്ധ പള്ളി കൂദാശയുടെ ആദ്യഭാഗം സമാപിച്ചശേഷം അന്നേദിവസത്തെ ആശീര്‍വാദത്തോടും പ്രാര്‍ഥനയോടും കൂടി ചടങ്ങുകള്‍ സമാപിക്കും. 12ന് രാവിലെ ഒൻപതിന് വിശുദ്ധ ദേവാലയ കൂദാശയുടെ രണ്ടാം ഭാഗത്തോടെ കൂദാശ ചടങ്ങുകള്‍ തുടരും. തുടര്‍ന്ന് പുതുതായി പ്രതിഷ്ഠിച്ച അള്‍ത്താരയില്‍ ആര്‍ച്ച്‌ബിഷപ് മോര്‍ തീത്തോസ് യെല്‍ദോ മെത്രാപ്പോലീത്തയുടെ മുഖ്യ കാര്‍മികത്വത്തില്‍ വിശുദ്ധ കുര്‍ബാന നടക്കും. വിശുദ്ധ ദേവാലയ കൂദാശയ്ക്കും വിശുദ്ധ കുര്‍ബാനയ്ക്കും ശേഷം തിരുനാളിനോടനുബന്ധിച്ച്‌ പൊതുസമ്മേളനം നടക്കും. ആശീര്‍വാദത്തോടും സ്നേഹവിരുന്നോടും കൂടി ചടങ്ങുകള്‍ സമാപിക്കും.

കൂദാശ-സമര്‍പ്പണ ചടങ്ങുകള്‍ക്കുള്ള ഒരുക്കങ്ങള്‍ പൂര്‍ത്തിയായി വരുന്നതായി ഇടവക വികാരി ഫാ. ജോസഫ് വര്‍ഗീസ്, കണ്‍വീനര്‍ ജോണ്‍ തോമസ് (ബ്ലെസൻ ), സെക്രട്ടറി നിബു പുത്തേത്ത്‌ എന്നിവര്‍ പറഞ്ഞു. വൈസ് പ്രസിഡന്‍റ് ജേക്കബ് മാത്യു, ട്രെഷറര്‍ ഗ്ലാഡിൻ ജോര്‍ജ്, ജോയിന്‍റ് സെക്രട്ടറി ജിനോ കുര്യാക്കോസ്, ജോയിന്‍റ് ട്രെഷറര്‍ ബെസി വര്‍ഗീസ്, കമ്മിറ്റി അംഗങ്ങളായ സിബി എല്‍ദോ, ഷെൻസി മാണി, റജി ഒറ്റാനിസ് എന്നിവരും പ്രവര്‍ത്തനങ്ങള്‍ക്ക് നേതൃത്വം നല്‍കും. കൂദാശയുടെയും സമര്‍പ്പണത്തിന്‍റെയും സ്മരണാര്‍ഥം പ്രസിദ്ധീകരിക്കുന്ന സുവനീര്‍ ജോര്‍ജ് മാലിയില്‍ നേതൃത്വത്തില്‍ ഒരുങ്ങി വരുന്നു. ദേവാലയം എന്ന സ്വപ്നസാക്ഷാല്‍ക്കാരത്തിന് പിന്തുണ നല്‍കിയ എല്ലാ സുമനസുകളെയും നന്ദിയോടെ സ്‌മരിക്കുന്നതായി സംഘാടകര്‍ പറഞ്ഞു. ഇടവക അംഗങ്ങള്‍ കുറവാണെങ്കിലും ജാതി-മത ഭേദമന്യേ എല്ലാവരുടെയും സഹകരണമാണ് സെന്‍റ് മേരീസ് യാക്കോബായ സുറിയാനി ഓര്‍ത്തഡോക്‌സ് ദേവാലയം എന്നും അവര്‍ കൂട്ടിച്ചേര്‍ത്തു.

Previous article‘ അയോഗ്യനില്‍ നിന്ന് പാര്‍ലമെന്റ അംഗത്തിലേക്ക് ‘ ; ട്വിറ്റര്‍ ബയോ തിരുത്തി രാഹുല്‍ ഗാന്ധി
Next articleകോട്ടയംകാർക്ക് കൗതുക കാഴ്ചയായി മലരിക്കലിലെ ‘ആമ്പല്‍ വസന്തം’

Leave a Reply