Home ഇന്ത്യ ബ്രില്യന്റ്‌ എന്‍ജിനീയറിങ്‌ വിക്‌ടറിഡേ ടെക്കിറുബി ഫിയസ്‌റ്റ 2023

ബ്രില്യന്റ്‌ എന്‍ജിനീയറിങ്‌ വിക്‌ടറിഡേ ടെക്കിറുബി ഫിയസ്‌റ്റ 2023

282
0

പാലാ : ബില്ല്യന്റ്‌ സ്‌റ്റഡിസെന്റര്‍ എന്‍ജിനീയറിങ്‌ വിക്‌ടറി ഡേ- ടെക്കിറുബി ഫിയസ്‌റ്റ 2023- ആഘോഷിച്ചു. ദേശീയ സംസ്‌ഥാന എന്‍ജിനീയറിങ്‌ പ്രവേശന പരീക്ഷകളില്‍ കേരളത്തില്‍ ഒന്നാം സ്‌ഥാനം കരസ്‌ഥമാക്കിയ സഞ്‌ജയ്‌ പി. മല്ലാര്‍, രണ്ടാം സ്‌ഥാനം നേടിയ ആഷിക്‌ സ്‌റ്റെനി എന്നിവരെയും ഉന്നത വിജയം കരസ്‌ഥമാക്കിയ 100-ല്‍ അധികം കുട്ടികളെയും ചടങ്ങില്‍ ആദരിച്ചു. പാലാ സെന്റ്‌ തോമസ്‌ കോളജ്‌ സ്‌പോര്‍ട്‌സ്‌ കോംപ്ലക്‌സില്‍ മന്ത്രി വി.എന്‍. വാസവന്‍ ചടങ്ങ്‌ ഉദ്‌ഘാടനം ചെയ്‌തു.

മന്ത്രി റോഷി അഗസ്‌റ്റിന്‍, ചീഫ്‌ വിപ്പ്‌ എന്‍. ജയരാജ്‌, എം.പിമാരായ ജോസ്‌ കെ. മാണി, തോമസ്‌ ചാഴികാടന്‍, എം.എല്‍.എ. മാരായ മാണി സി. കാപ്പന്‍, മോന്‍സ്‌ ജോസഫ്‌, സെബാസ്‌റ്റ്യന്‍ കുളത്തിങ്കല്‍ എന്നിവരും ഡപ്യൂട്ടി കമ്മീഷണര്‍ ഇന്‍കംടാക്‌സ് കൃഷ്‌ണപ്രസാദ്‌ കെ.കെ, ഡി.ആര്‍.ഡി.ഒ. എയറോനോട്ടിക്കല്‍ സിസ്‌റ്റംസ്‌ മുന്‍ ഡയറക്‌ടര്‍ ജനറല്‍ ടെസി തോമസ്‌, പാലാ ഡി.വൈ.എസ്‌.പി. എ.ജെ.തോമസ്‌. ലേബര്‍ ഇന്ത്യ – സഫാരി ചാനല്‍ ഡയറകടര്‍ സന്തോഷജോര്‍ജ്‌ കുളങ്ങര, കേരളാ പോലീസ്‌ ഓഫീസേഴ്‌സ്‌ അസ്സോസിയേഷന്‍ ഡിസ്‌ട്രിക്‌ട്‌ സെക്രട്ടറി എം.എസ്‌.തിരുമേനി, പാലാ മുന്‍സിപ്പല്‍ ചെയര്‍ പേഴ്‌സണ്‍ ജോസിന്‍ ബിനോ, രഞ്‌ജിത്ത്‌ മീനാഭവന്‍, ജിമ്മി ജോസഫ്‌, ജോസ്‌മോന്‍ മുണ്ടയ്‌ക്കല്‍, രാജന്‍ മുണ്ടമറ്റം, ഷീബാ റാണി ഫാ. സണ്ണി പുന്നലില്‍പറമ്ബില്‍, മുഹമ്മദ്‌ സക്കീര്‍, പാലാ ചാവറ പബ്ലിക്‌ സ്‌കൂള്‍ പ്രിന്‍സിപ്പാള്‍ ഫാ. സാബു കൂടപ്പാട്ട്‌, തൃശൂര്‍ ദേവമാതാ സി.എം.ഐ. പബ്ലിക്‌ സ്‌കൂള്‍ പ്രിന്‍സിപ്പാള്‍ ഫാ. ഷിന്റോ നല്‍ങ്ങിണി, ഡോ. ജോര്‍ജ്‌ ജെ. മാത്യു, തുടങ്ങിയവര്‍ ആശംസകള്‍ അര്‍പ്പിച്ചു.

വിജയികള്‍ക്ക്‌ സ്വര്‍ണ്ണ മെഡലുകളും, ക്യാഷ്‌ അവാര്‍ഡുകളും സമ്മാനിച്ചു.സഞ്‌ജയ്‌ പി മല്ലാര്‍, ആഷിക്‌ സ്‌റ്റെനി എന്നിവര്‍ക്ക്‌ 10 ലക്ഷം രൂപയും ഗോള്‍ഡ്‌ മെഡലും, ഡി. ജോര്‍ജ്‌ റോബിന്‌ 5 ലക്ഷവും സായൂജ്‌ പി, ശിവരൂപ്‌, എന്നിവര്‍ക്ക്‌ 3 ലക്ഷവും, കേശവദാസ്‌, ആര്യരജനി, മാധവ്‌ ആര്‍. ബാബു എന്നിവര്‍ക്ക്‌ 2 ലക്ഷവും, മെല്‍വിന്‍ ബിജു, ശിവസുന്ദര്‍, ശ്രീരാം ആര്‍., അസില്‍, വിവേക്‌ മേനോന്‍ എന്നിവര്‍ക്ക്‌ 1 ലക്ഷവും ഗോള്‍ഡ്‌ മെഡലുകളും സമ്മാനിച്ചു. കൂടാതെ 100 ല്‍ അധികം ക്യാഷ്‌ അവാര്‍ഡുകളും 224 ല്‍ അധികം ഗോള്‍ഡ്‌ മെഡലുകളും ഉള്‍പ്പടെ 1 കോടിയിലേറെ രൂപയുടെ ഉപഹാരങ്ങള്‍ സമ്മാനിച്ചു.

Previous articleജയ്‌പുര്‍ രൂപതയുടെ ദ്വിതീയ മെത്രാനായി മാര്‍ ജോസഫ്‌ കല്ലറയ്‌ക്കല്‍ അഭിഷിക്‌തനായി
Next articleഈശ്വരചിന്തയില്‍ അധിഷ്‌ഠിതമായ കഠിനാദ്ധ്വാനം വിജയത്തിനാധാരം ; ഡോ. സി.വി. ആനന്ദബോസ്‌

Leave a Reply