Home ഇന്ത്യ ജയ്‌പുര്‍ രൂപതയുടെ ദ്വിതീയ മെത്രാനായി മാര്‍ ജോസഫ്‌ കല്ലറയ്‌ക്കല്‍ അഭിഷിക്‌തനായി

ജയ്‌പുര്‍ രൂപതയുടെ ദ്വിതീയ മെത്രാനായി മാര്‍ ജോസഫ്‌ കല്ലറയ്‌ക്കല്‍ അഭിഷിക്‌തനായി

271
0

കാഞ്ഞിരപ്പള്ളി : ജയ്‌പുര്‍ രൂപതയുടെ ദ്വിതീയ മെത്രാനായി മാര്‍ ജോസഫ്‌ കല്ലറയ്‌ക്കല്‍ അഭിഷിക്‌തനായി. ഔവര്‍ ലേഡി ഓഫ്‌ അനന്‍സിയേഷന്‍ കത്തീഡ്രലില്‍ ഇന്നലെ രാവിലെ 9.30 ന്‌ ആരംഭിച്ച മെത്രാഭിഷേക കര്‍മ്മങ്ങള്‍ക്കു മുംബൈ അതിരൂപത ആര്‍ച്ച്‌ബിഷപ്‌ കര്‍ദിനാള്‍ ഓസ്വാള്‍ഡ്‌ ഗ്രേഷ്യസ്‌ മുഖ്യകാര്‍മികത്വം വഹിച്ചു. ആഗ്ര അതിരൂപത ആര്‍ച്ച്‌ബിഷപ്‌ ഡോ. റാഫി മഞ്ഞളി, ജയ്‌പുര്‍ രൂപതാധ്യക്ഷനായിരുന്ന ഡോ. ഓസ്വാള്‍ഡ്‌ ലൂയിസ്‌ എന്നിവര്‍ സഹകാര്‍മ്മികരായിരുന്നു. ഇന്ത്യയിലെ വത്തിക്കാന്‍ സ്‌ഥാനപതി ആര്‍ച്ച്‌ബിഷപ്‌ ലെയോ പോള്‍ദോ ജറല്ലി, കാഞ്ഞിരപ്പള്ളി രൂപതാധ്യക്ഷന്‍ മാര്‍ ജോസ്‌ പുളിക്കല്‍, മുന്‍ മേലധ്യക്ഷന്‍ മാര്‍ മാത്യു അറയ്‌ക്കല്‍ എന്നിവര്‍ മെത്രാഭിഷേക കര്‍മ്മങ്ങളില്‍ പങ്കു ചേര്‍ന്നു.

കാഞ്ഞിരപ്പള്ളി രൂപതയിലെ ആനവിലാസം ഇടവകാംഗമായ മാര്‍ ജോസഫ്‌ കല്ലറയ്‌ക്കല്‍ അജ്‌മീര്‍ ജയ്‌പുര്‍ രൂപതകളില്‍ വിവിധ തലങ്ങളിലായി അജപാലന ശുശ്രൂഷ നിര്‍വഹിച്ചിട്ടുണ്ട്‌. ജയ്‌പുര്‍ രൂപതയുടെ അജപാലന ശുശ്രൂഷയില്‍നിന്നു ബിഷപ്‌ ഓസ്വാള്‍ഡ്‌ ലൂയിസ്‌ വിരമിച്ചതിനെ തുടര്‍ന്നാണു ഫാ. ജോസഫ്‌ കല്ലറയ്‌ക്കലിനെ ജയ്‌പൂര്‍ മെത്രാനായി ഏപ്രില്‍ 22നു ഫ്രാന്‍സിസ്‌ മാര്‍പാപ്പ നിയമിച്ചത്‌.ഡല്‍ഹി ആര്‍ച്ച്‌ബിഷപ്‌ ഡോ. അനില്‍ കൂട്ടോ, സിറോ മലബാര്‍ സഭാ കൂരിയ മെത്രാന്‍ മാര്‍ സെബാസ്‌റ്റ്യന്‍ വാണിയപുരയ്‌ക്കല്‍, ബിജ്‌നോര്‍ ബിഷപ്‌ മാര്‍ വിന്‍സെന്റ്‌ നെല്ലായിപറമ്ബില്‍, മാര്‍ ജോണ്‍ വടക്കേല്‍, മാര്‍ തോമസ്‌ തുരുത്തിമറ്റം, മാര്‍ ജോസഫ്‌ തൈക്കാട്ടില്‍, മാര്‍ ജോസഫ്‌ കൊല്ലംപറമ്ബില്‍, മാര്‍ തോമസ്‌ പാടിയത്ത്‌, അജ്‌മീര്‍ ജയ്‌പൂര്‍ സമീപ രൂപതകളിലെ ബിഷപ്പുമാരായ ഡോ. ആല്‍ബര്‍ട്ട്‌ ഡിസൂസ, ഡോ. ഇഗ്‌നേഷ്യസ്‌ മെനേസിസ്‌, ഡോ. പീറ്റര്‍ പറപ്പുള്ളില്‍, ഡോ. ദേവപ്രസാദ്‌ ഗണവ, ഡോ. യൂജിന്‍ ജോസഫ്‌, ഡോ ചാക്കോ തോട്ടുമാരിക്കല്‍, ഡോ. ജോസഫ്‌ തൈക്കാട്ടില്‍, ഡോ. വലേറിയന്‍ പിന്റോ, കാഞ്ഞിരപ്പള്ളി രൂപത വികാരി ജനറാള്‍ ഫാ. ബോബി അലക്‌സ്‌ മണ്ണംപ്ലാക്കല്‍, മാര്‍ ജോസഫ്‌ കല്ലറയ്‌ക്കലിന്റെ സഹോദരന്‍ ഫാ. മാത്യു കല്ലറയ്‌ക്കല്‍, രാജസ്‌ഥാന്‍ ഭക്ഷ്യ സിവില്‍ സൈപ്ലസ്‌ മന്ത്രി പ്രതാപ്‌ സിങ്‌, ഭൂഗര്‍ഭജല വിഭവ മന്ത്രി മഹേഷ്‌ ജോഷി, ജയ്‌പുര്‍ കലക്‌ടര്‍ പ്രകാശ്‌ പുരോഹിത്‌ തുടങ്ങിയവര്‍ മെത്രാഭിഷേക കര്‍മ്മങ്ങളില്‍ പങ്കെടുത്തു. സാംസ്‌കാരിക സമ്മേളനത്തില്‍ വത്തിക്കാന്‍ സ്‌ഥാനപതി ആര്‍ച്ച്‌ബിഷപ്‌ ലിയോപോള്‍ദോ ജില്ലി, മാര്‍ ജോസ്‌ പുളിക്കല്‍, അജ്‌മീര്‍ മെത്രാന്‍ റവ.ഡോ. പയസ്‌ ഡിസൂസ എന്നിവര്‍ പ്രസംഗിച്ചു.

Previous articleഅദാനി ഗ്രൂപ്പ് ബംഗ്ലാദേശിലേക്ക് വൈദ്യുതി വിതരണം ആരംഭിച്ചു
Next articleബ്രില്യന്റ്‌ എന്‍ജിനീയറിങ്‌ വിക്‌ടറിഡേ ടെക്കിറുബി ഫിയസ്‌റ്റ 2023

Leave a Reply