‘ഒരു നല്ല നാളേക്ക് വേണ്ടി സമ്പാദ്യവും നിക്ഷേപവും’ എന്ന ശീർഷകത്തിൽ ഖത്തർ കെ.എം.സി.സി. പൊന്നാനി നിയോജക മണ്ഡലം സംഘടിപ്പിച്ച മോട്ടിവേഷൻ ക്ലാസ് ദോഹ ഒയാസിസ് ബീച്ച് ക്ലബ് ഹോട്ടലിൽ വെച്ച് നടന്നു. ബർജീൽ ജിയോജിത്ത് ഫിനാൻഷ്യൽ സർവീസ് സ്ഥാപക ഡയറക്ടറും പ്രവാസി ബന്ധു വെൽഫെയർ ട്രസ്റ്റ് ചെയർമാനുമായ കെ. വി. ശംസുദ്ധീൻ ക്ലാസ്സിന് നേതൃത്വം നൽകി. ഖത്തർ കെ. എം. സി. സി. സംസ്ഥാന പ്രസിഡണ്ട് ഡോ. അബ്ദുൽ സമദ് യോഗം ഉദ്ഘാടനം ചെയ്തു . സംസ്ഥാന ജനറൽ സെക്രട്ടറി സലിം നാലകത്ത് ആശംസകൾ അർപ്പിച്ചു.












