Home ഗൾഫ് ‘ഇന്തോ-യുഎഇ സാംസ്‌കാരിക സമന്വയ വർഷ’മായി ആഘോഷിക്കാൻ കേരള സോഷ്യൽ സെന്റർ

‘ഇന്തോ-യുഎഇ സാംസ്‌കാരിക സമന്വയ വർഷ’മായി ആഘോഷിക്കാൻ കേരള സോഷ്യൽ സെന്റർ

267
0

കേരള സോഷ്യൽ സെന്റർ ഈ പ്രവർത്തന വർഷം ‘ഇന്തോ-യുഎഇ സാംസ്‌കാരിക സമന്വയ വർഷ’മായി ആഘോഷിക്കുന്നു. ആഘോഷങ്ങളുടെ ഔപചാരികമായ ഉദ്ഘാടനം 2023 ജൂൺ 25 ന് ഞായറാഴ്ച്ച രാത്രി 8 മണിക്ക് കേരള സോഷ്യൽ സെന്ററിൽ വച്ച് നടക്കുമെന്ന് ഭാരവാഹികൾ അറിയിച്ചു. പരിപാടിയിൽ യു.എ.ഇ. പ്രസിഡൻഷ്യൽ കാര്യ മന്ത്രാലയത്തിലെ മത-നീതിന്യായ കാര്യങ്ങളുടെ ഉപദേഷ്ടാവ് ഹിസ് എമിനെൻസ് അൽസയ്യിദ് അലി അൽസയ്യിദ് അബ്ദുൽറഹ്മാൻ അൽ ഹാഷിം മുഖ്യാതിഥിയായി സംബന്ധിക്കും.

ഉദ്ഘാടനത്തോടനുബന്ധിച്ച് പ്രശസ്ത ബംഗാളി ബാവുൾ നാടോടി ഗായികയും ഇന്ത്യയിലെ പ്രമുഖ ബാവുൾ സംഗീതജ്ഞരിൽ ഒരാളുമായ പാർവതി ബാവുൾ നയിക്കുന്ന സംഗീതവിരുന്നും ഉണ്ടായിരിക്കുന്നതാണ്. ഇന്തോ – യുഎഇ സാംസ്‌കാരിക സമന്വയ വർഷ ഉദ്ഘാടന പരിപാടിലേക്കും, തുടർന്ന് നടക്കുന്ന ബാവുൾ സംഗീത വിരുന്നു ആസ്വദിക്കുന്നതിനുമായി ഏവരെയും കേരള സോഷ്യൽ സെന്ററിലേക്ക് സാദരം ക്ഷണിക്കുന്നതായി കേരള സോഷ്യൽ സെന്റർ ജനറൽ സെക്രട്ടറി സത്യൻ കെ അറിയിച്ചു

Previous articleഖത്തർ കെ.എം.സി.സി. മോട്ടിവേഷൻ ക്ലാസ് സംഘടിപ്പിച്ചു
Next articleജനബാഹുല്യം കൊണ്ട് ശ്രദ്ധേയമായി കെ.പി.എഫ് മെഡിക്കൽ ക്യാമ്പ്

Leave a Reply