കുവൈത്ത്‌സിറ്റി : ഇടുക്കി അസോസിയേഷന്‍ മുന്‍ പ്രസിഡണ്ട് ജോര്‍ജി മാത്യൂ (51)നിര്യാതനായി. വെള്ളിയാഴ്ച രാത്രിയില്‍ നാട്ടില്‍ വച്ചായിരുന്നു മരണം. തൊടുപുഴ പെരുമ്ബള്ളിച്ചിറ മഞ്ചപിള്ളില്‍ വീട്ടില്‍ മാത്യുവിന്റെ മകനാണ്.അര്‍ബുദ രോഗത്തെ തുടര്‍ന്ന് ഏതാനും നാളുകളായി കുവൈത്തിലും നാട്ടിലുമായി ചികല്‍സയിലായിരുന്നു ജോര്‍ജി മാത്യൂ. 25 വര്‍ഷത്തിന് മുകളിലായി കുവൈത്തിലുണ്ട്. ജോര്‍ജി സ്വന്തമായി ബിസിനസ് നടത്തുകയായിരുന്നു.നാല് മാസം മുമ്ബാണ് ചികല്‍സാര്‍ത്ഥം നാട്ടിലേക്ക് പോയത്.ഭാര്യ-ബിന്ദു (Staff Nurse’അമീരി ഹേസാസ്പിറ്റല്‍-) മക്കള്‍-ഡാന്‍ (വിദ്യാര്‍ത്ഥി-രാജഗിരി എഞ്ചീനീയറിംഗ് കോളേജ്),ഡെറോണ്‍ (12-ക്ലാസ് വിദ്യാര്‍ത്ഥി, പാലാ ചാവറ സ്‌കൂള്‍)












